Latest NewsNewsIndia

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ സുരക്ഷാവീഴ്ച; അന്വേഷണം ആരംഭിച്ചു

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനിടെ ഗുരുതര സുരക്ഷാവീഴ്ച. ക്രിസ്മസ് ദിനത്തില്‍ നോയ്ഡയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് സുരക്ഷാ വീഴ്ചയുണ്ടായത്. സംഭവത്തിൽ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഡല്‍ഹി മെട്രോയുടെ മജന്ത ലൈന്‍ സെക്ഷന്‍ ഉദ്ഘാടനം നിര്‍വഹിച്ചശേഷം മടങ്ങിയ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം വഴിതെറ്റി സഞ്ചരിച്ചതാണ് സുരക്ഷാ വീഴ്ചയ്ക്ക് ഇടയാക്കിയത്. സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്ക് സംഭവിച്ച വീഴ്ച സംബന്ധിച്ചാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

സുരക്ഷാവീഴ്ചയെ തുടർന്നുണ്ടായ ഗതാഗത കുരുക്കിൽ ഒരു ബസും മോട്ടോര്‍ സൈക്കിളും വി.വി.ഐ.പികള്‍ സഞ്ചരിച്ച വാഹനങ്ങളുടെ തൊട്ടടുത്തുവരെ എത്തി. തുടർന്ന് പോലീസ് ഉദ്യോഗസ്ഥരും ട്രാഫിക് പോലീസും സ്ഥലത്തെത്തി ഗതാഗത കുരുക്കഴിച്ച ശേഷമാണ് വാഹനവ്യൂഹത്തിന് മുന്നോട്ടുപോകാന്‍ കഴിഞ്ഞത്. പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിനൊപ്പം സഞ്ചരിച്ച യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ഉദ്യോഗസ്ഥരോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button