മാങ്കുളം: മദ്യലഹരിയില്‍ വീടിനു തീവച്ച യുവാവ് ജീവനൊടുക്കി. മരിച്ചത് വിരിപാറ സ്വദേശി ചൂരനോലിക്കല്‍ പാപ്പയുടെ മകന് ലാറ എന്നു വിളിക്കുന്ന ഷൈജോ(35)യാണ്. സംഭവം നടന്നത് ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണ്.
ഇയാൾ ക്രിസ്മസ് രാത്രി മദ്യലഹരിയില്‍ വീട്ടിലെത്തുകയും തുടർന്ന് ഭാര്യയുമായി വഴക്കുണ്ടാക്കിയെന്നും ഭീതിയിലായ ഭാര്യ മക്കളെയുംകൂട്ടി സ്വന്തം വീട്ടിലേക്കു പോയെന്നും പറയുന്നു. അതിനിടെ, ഇയാള്‍ വീട്ടിലുണ്ടായിരുന്ന ഫ്രിഡ്ജ്, ഗ്യാസ് സിലിണ്ടര്‍ എന്നിവ ബന്ധുവീട്ടിൽ എത്തിച്ച ശേഷം വീടിനു തീയിട്ടു.
തുടര്‍ന്ന് അയല്‍വാസിയുടെ പുരയിടത്തിലെ മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഇയാള്‍ നിരവധി അടിപിടിക്കേസുകളില്‍ പ്രതിയാണ്.
Post Your Comments