Latest NewsKeralaNews

ശാരീരികമായി തളര്‍ന്ന് കിടക്കുന്ന 40വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

മലപ്പുറം: അയല്‍വാസിയായ ശാരീരികമായി തളര്‍ന്ന് കിടക്കുന്ന 40വയസ്സുകാരിയെ പീഡിപ്പിച്ച്. സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അയല്‍വാസിയായ യുവാവ് ഞായറാഴ്ച രാത്രി എട്ടോടെ പീഡിപ്പിച്ചത് തവനൂര്‍ തൃക്കണാപുരം താമസക്കാരായ സ്ത്രീയെയാണ്. കുറ്റിപ്പുറം എസ്.ഐ നിപുണ്‍ ശങ്കറും സംഘവും പ്രതി തൃക്കണാപുരം സ്വദേശി കോടിപ്പറമ്പില്‍ ശ്രീരാഖ് (19) നെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

പ്രതി സമീപത്തുള്ള വീട്ടിലെ ശരീരം തളര്‍ന്ന് കഴിയുന്ന സ്ത്രീയുടെ വീട്ടിൽ ഞായറാഴ്ച രാത്രി എത്തി വൈദ്യുതി ബന്ധം വിഛേദിച്ചാണ് പീഡിപ്പിച്ചത്. പ്രതിയെത്തിയത് സ്ത്രീയുടെ ഭര്‍ത്താവ് പള്ളിയിലേക്ക് പ്രാര്‍ത്ഥനക്കായി പോയസമയത്താണ്. പരിസരവാസികള്‍ സ്ത്രീയുടെ ബഹളം കേട്ട് ഓടിയെത്തിയെങ്കിലും പ്രതി ഓടി രക്ഷപ്പെട്ടു. പ്രതിയെ സ്ത്രീ തിരിച്ചറിഞ്ഞതോടെ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വളാഞ്ചേരി സി.ഐ അന്വേഷിക്കുന്ന കേസില്‍ പ്രതി കുറ്റസമ്മതം നടത്തിയതായി എസ്.ഐ നിപുണ്‍ ശങ്കര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button