ലണ്ടന്‍: രാജ്യത്തിന്റെ പല ഭാഗത്തു നിന്നും എതിര്‍പ്പുകള്‍ ഉയര്‍ത്തിയിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് കൊണ്ടുവന്ന സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഇന്ത്യയെ തുണച്ചു. ശക്തമായ സാമ്പത്തിക അടിത്തറയാണ് ഇതുമൂലം ഇന്ത്യക്കുള്ളത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കുറിച്ച് അഭിമാനിക്കാവുന്ന ഒറു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
2018ഓടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. ബ്രിട്ടണ്‍ ഫ്രാന്‍സ് എന്നീ യൂറോപ്യന്‍ രാജ്യങ്ങളെ മറികടന്നാണ് ഇന്ത്യ ഈ നേട്ടം കൈവരിക്കുകയെന്നും സെന്റര്‍ ഫോര്‍ എക്കണോമിക്‌സ് ആന്‍ഡ് ബിസിനസ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സാമ്പത്തിക ഗവേഷണ സ്ഥാപനമാണിത്.
അടുത്ത 15 വര്‍ഷത്തിനിടയില്‍ ഏഷ്യന്‍ സമ്പദ് വ്യവസ്ഥ വ്യവസ്ഥകള്‍ കുതിച്ചുയരുമെന്നാണ് കണ്ടെത്തല്‍. ചൈനയാകും ഒന്നാം നമ്പര്‍ സാമ്പത്തിക ശക്തി. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലും വലിയ മുന്നേറ്റമുണ്ടാകുമെന്ന് ഏജന്‍സി പ്രവചിക്കുന്നു. നോട്ടു നിരോധനം, ജിഎസ്ടി തുടങ്ങിയ സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഫലമായി ഇന്ത്യന്‍ സമ്പദ് രംഗത്തുണ്ടായിരിക്കുന്ന മാന്ദ്യം താത്കാലികമാണെന്നും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു.
ഡോളറിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ 2018ല്‍ ബ്രിട്ടണെയും ഫ്രാന്‍സിനെയും മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്നും സന്റര്‍ ഫോര്‍ എക്കണോമിക്‌സ് ആന്‍ഡ് ബിസിനസ് റിസര്‍ച്ച് ഡെപ്യൂട്ടി ചെയര്‍മാന്‍ ഡഗ്ലസ് മക്വില്യംസ് പറഞ്ഞു. അമേരിക്ക രണ്ടാം സ്ഥാനത്താകും. ചൈന 2032ഓടെ അമേരിക്കയെയും മറികടന്ന് ലോകത്തിലെ ഒന്നാമത്തെ സാമ്പത്തിക ശക്തിയായേക്കുമെന്നാണ് പ്രവചനം. 2032ഓടെ റഷ്യ പതിനൊന്നാം സ്ഥാനത്തുനിന്ന് 17-ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടും. ബ്രിട്ടണ്‍ വരുംവര്‍ഷങ്ങളില്‍ സാമ്പത്തികമായി പിന്നാക്കംപോകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. അങ്ങനെ ഏഷ്യയുടെ കുതിപ്പ് പ്രവചിക്കുകയാണ് റിപ്പോര്‍ട്ട്.
ഇന്ത്യയുടെ മാന്ദ്യം താല്‍ക്കാലികമാണ്. നോട്ടുനിരോധനം, ജിഎസ്ടി തുടങ്ങിയ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഫലമാണ് ഇപ്പോഴത്തെ മാന്ദ്യം. വരും വര്‍ഷങ്ങളില്‍ സാമ്പത്തിക മുന്നേറ്റം പ്രകടമാകും. ബ്രെക്‌സിറ്റിനെ തുടര്‍ന്നുള്ള നടപടികളാണ് ബ്രിട്ടനെ ക്ഷീണിപ്പിക്കുന്നത്. റഷ്യയുടെ സ്ഥിതിയും പരിതാപകരമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
Post Your Comments