ന്യൂഡല്‍ഹി: പാകിസ്ഥാനിൽ തടവില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാധവിനെ കാണാനെത്തിയ അമ്മയോടും ഭാര്യയോടും പാകിസ്ഥാന്‍ അധികൃതര്‍ മോശമായി പെരുമാറിയെന്ന ആരോപണത്തെത്തുടര്‍ന്ന് പ്രതിഷേധം ശക്തമാകുന്നു. കുല്‍ഭൂഷണിന്റെ ഭാര്യയുടെ ചെരിപ്പ് അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ട അധികൃതര്‍ കൂടിക്കാഴ്ച്ചയ്ക്ക് ശേഷവും അവ തിരികെ നല്‍കിയില്ലെന്നതാണ് ഇപ്പോൾ ഉയരുന്ന വിവാദം. പാകിസ്ഥാൻ ‘ചെരുപ്പ് കള്ളന്മാര്‍’ എന്ന പേരില്‍ ഹാഷ് ടാഗുകളുമായി സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധക്യാമ്പയിന്‍ സജീവമായിരിക്കുകയാണ്.
നിരന്തരമായ അപേക്ഷകള്‍ക്ക് ശേഷവും ചെരിപ്പുകള്‍ തിരികെ നല്‍കാന്‍ പാകിസ്ഥാന്‍ തയ്യാറായില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചിരുന്നു. ചെരിപ്പുകള്ളന്മാരായ പാകിസ്താനെ ആക്രമിക്കുന്നതാണ് നമ്മുടെ യഥാര്‍ത്ഥ പുതുവത്സരാഘോഷം എന്നൊക്കെയാണ് പലരും ട്വീറ്റ് ചെയ്യുന്നത്.
Post Your Comments