Latest NewsNewsIndia

പെണ്‍കുട്ടിയോട് ഗാഢമായ പ്രണയം : ഒടുവില്‍ വിവാഹം : എന്നാല്‍ വിവാഹ ശേഷം പെണ്‍കുട്ടിയോട് ഭര്‍ത്താവ് എല്ലാം തുറന്നു പറഞ്ഞപ്പോല്‍ അവള്‍ തകര്‍ന്നു പോയി

അനന്ത്പൂര്‍: ഒരു പെണ്‍കുട്ടിയോട് ഗാഢമായ പ്രണയം. പിന്നീട് ആ പ്രണയം വിവാഹത്തിലെത്തി. എന്നാല്‍ വിവാഹ ശേഷം പെണ്‍കുട്ടിയോട് ഭര്‍ത്താവ് എല്ലാം തുറന്നു പറഞ്ഞപ്പോള്‍ പെണ്‍കുട്ടിയും വീട്ടുകാരും മാനസികമായി തകര്‍ന്നുപോയി. സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ..

ആന്ധ്രയിലെ കടപ്പ സ്വദേശിയായ 17 വയസ്സുകാരിയായ രമാദേവി ആണിനെപ്പോലെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിയാണ്. തമിഴ്‌നാട്ടിലെ ഒരു നെയത്ത് മില്ലില്‍ ആണ് രമാ ദേവി ജോലി ചെയ്യുന്നത്. എപ്പോഴും ആണുങ്ങളെ പോലെ വസ്ത്രം ധരിച്ചും ആണ്‍കുട്ടികളുമായി കൂട്ടുകൂടിയാണ് നടപ്പും.

ഇതിനിടിയില്‍ വിവാഹ ആഗ്രഹം കലശലായതിനിടെ ഭീമഗുണ്ടം ഗ്രാമത്തിലെ പതിനേഴുകാരിയുമായി രമാദേവി സൗഹൃദത്തിലായി. പുലിവെന്തുലയിലെ ഒരു മില്ലിലെ ജോലിക്കാരി ആയിരുന്നു ഈ പതിനേഴുകാരി. ചുരുങ്ങിയ സമയം കൊണ്ട് സൗഹൃദം പ്രേമത്തിലേക്ക് വഴിമാറി.

പിന്നീട് വിവാഹത്തിന് ശേഷമാണ് താന്‍ പുരുഷനല്ല സ്ത്രീയാണ് എന്ന് രമാദേവി വെളിപ്പെടുത്തിയത്. ഇതോടെ പതിനേഴുകാരിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസിന്റെ അന്വേഷണത്തില്‍ മുന്‍പ് രണ്ട് തവണ രമാദേവി വിവാഹിതയായതായി കണ്ടെത്തി. 16ഉം 17 ഉം വയസുള്ള പെണ്‍കുട്ടികളെയാണ് നേരത്തെ രമ വിവാഹം ചെയ്തത്. രമാദേവിയുടെ മാനസിക നില പരിശോധിക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. അതിന് ശേഷമായിരിക്കും തുടര്‍നടപടികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button