Latest NewsKeralaNews

മുന്‍ ഭാരവാഹികള്‍ ബ്രാഹ്മണശാപം ഏല്‍ക്കാതെ നോക്കണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍

ശബരിമല: അഴിമതിയുടെ കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് മുന്‍ ഭാരവാഹികള്‍ ബ്രാഹ്മണശാപം ഏല്‍ക്കാതെ നോക്കണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. ഇപ്പോഴത്തെ ബോര്‍ഡിനെതിരെയുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി ബോര്‍ഡ് അംഗം രാഘവനെ മോശക്കാരനാക്കാന്‍ ചില ജീവനക്കാരുടെ സഹായത്തോടെ ശ്രമം നടക്കുന്നുണ്ട്. സ്ഥാനം നഷ്ടപ്പെട്ടിട്ടും പലരും കറങ്ങി നടക്കുന്നുണ്ട് എന്നും എ. പത്മകുമാര്‍ ആരോപിച്ചു.

ബോര്‍ഡ് വരും പോകും. എന്നാല്‍, പഴയ അംഗത്തിന്റെ വാക്കുകേട്ട് രാഷ്ട്രീയം കളിക്കുന്നവരെ വച്ചുപൊറുപ്പിക്കില്ല. വര്‍ക്കിങ് അറേഞ്ച്‌മെന്റ് വാങ്ങി ബോര്‍ഡ് ആസ്ഥാനത്തെത്തി ജോലി ചെയ്യാതെ കറങ്ങി നടക്കുന്നവര്‍ ജനുവരി ഒന്നിനു മുന്‍പ് പഴയ ലാവണത്തിലേക്കു മടങ്ങണം എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ശബരിമലയെ സമ്പൂര്‍ണമായി പ്ലാസ്റ്റിക് രഹിതമാക്കാനുള്ള ഇടപെടല്‍ നടത്തും. ഇരുമുടിക്കെട്ടിലെ പൂജാവസ്തുക്കള്‍ പ്ലാസ്റ്റിക് കൂടുകളില്‍ കൊണ്ടുവരാതിരിക്കാന്‍ ബോധവല്‍ക്കരണം നടത്തുമെന്നും അദ്ദഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button