സന്നിധാനം : ശബരിമലയില്‍ മണ്ഡലകാലത്തിന് പരിസമാപ്തികുറിച്ചുള്ള മണ്ഡല പൂജ ഇന്ന്. മണ്ഡലപൂജ കഴിഞ്ഞ് ഇന്ന് നടഅടക്കും. സന്നിധാനത്ത് വന്‍ഭക്ത ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞദിവസം വൈകുന്നേരം ശബരിമല സന്നിധാനത്ത് എത്തിയ തങ്കഅങ്കി ഘോഷയാത്രക്ക് ഭക്തിസാന്ദ്രമായ വരവേല്പാണ് സന്നിധാനത്ത് ലഭിച്ചത്. തുടര്‍ന്ന് തങ്കഅങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടന്നു.തങ്കഅങ്കിചാര്‍ത്തിയുള്ള ദീപാരാധന തൊഴാന്‍ വലിയതിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്.
മണ്ഡലപൂജയുടെ മുന്നോടിയായി രാവിലെ മൂന്ന് മണിക്ക് നടതുറന്ന് ഗണപതിഹോമത്തിന് ശേഷം പ്രത്യേക പൂജകള്‍ തുടങ്ങും രാവിലെ ഒന്‍പത് മണിയോടെ നെയ്യഭിഷേകം അവസാനിക്കും.തുടര്‍ന്ന് മണ്ഡലപൂജചടങ്ങുകള്‍ ആരംഭിക്കും.പതിനൊന്ന് മണിക്കും പതിനൊന്ന് നാല്പതിനും ഇടക്കാണ് മണ്ഡലപൂജ .
പ്രത്യേകം പൂജിച്ച കലശങ്ങള്‍ ആടിയശേഷം കളഭാഭിഷേകത്തിന് ഒടുവില്‍ തങ്കഅങ്കിചാര്‍ത്തി യുള്ള പൂജപൂര്‍ത്തിയാകുന്നതോടെ മണ്ഡലപൂജ അവസാനിക്കും. രാത്രി ഹരിവരാസനം ചൊല്ലി നടഅടക്കും മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ മുപ്പതിന് വീണ്ടും നടതുറക്കും. തിരക്ക് കണക്കിലെടുത്ത് പമ്പയില്‍ നിന്നും നിയന്ത്രിച്ചാണ് തീടത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിട്ടത്.
Post Your Comments