Latest NewsNewsTechnology

ഉപഭോക്താക്കൾക്ക് പുതുവത്സര റീ ചാർജ് ആനുകൂല്യങ്ങളുമായി ജിയോ വീണ്ടും

കൊച്ചി•മൊബൈൽ ഉപഭോക്താക്കളെ ഓൺലൈൻ റീചാർജ് സംവിധാനത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിന്റെ ഭാഗമായി പുതുവത്സരത്തിൽ സർപ്രൈസ് റീചാർജ് ആനുകൂല്യങ്ങളുമായി ജിയോ വീണ്ടുമെത്തുന്നു. 339 രൂപയുടെയും അതിനു മുകളിലുമുള്ള റീചാർജിനു പരമാവധി 3,300 രൂപയുടെ ട്രിപ്പിൾ കാഷ്ബാക്ക് ഓഫറാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. മൊബൈൽ താരിഫുകൾക്കുമപ്പുറം ഉപഭോക്താക്കൾക്കു കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്ന ഏക ടെലികോം ഓപ്പറേറ്റർ ആയി വിപണിയിൽ മുൻനിരയിൽ തുടരുകയാണ് ജിയോയുടെ ലക്‌ഷ്യം.

ഇനി മുതൽ എം .ആർ. പി. 339 രൂപക്കും അതിനു മുകളിലുമായി റീചാർജ്ജ് ചെയ്യുമ്പോൾ 400 രൂപയുടെ മൈ ജിയോ കാഷ്ബാക്ക് വൗച്ചറുകളാകും ഉപഭോക്താവിന് ലഭിക്കുക. ഇതോടൊപ്പം വാലറ്റുകളിലൂടെ 300 രൂപയുടെ ഇൻസ്റ്റന്റ് കാഷ് ബാക്ക് വൗച്ചറുകൾ, 2,600 രൂപയുടെ ഇ കൊമേഴ്‌സ് പ്ലയേഴ്‌സ് ഡിസ്‌കൗണ്ട് വൗച്ചറുകൾ എന്നിവയും ആനുകൂല്യമായി ലഭിക്കും. ഇത്തരത്തിൽ ആകെ 3,300 രൂപയുടെ സർപ്രൈസ് ആനുകൂല്യങ്ങളാണ് 399 രൂപക്കും അതിനു മുകളിലോട്ടുമുള്ള ഒറ്റ റീചാർജിലൂടെ ജിയോ തങ്ങളുടെ ഉപഭോക്താക്കൾക്ക് നൽകുക.

ജിയോ നേരത്തെ പ്രഖ്യാപിച്ച 199 രൂപയുടെയും 299 രൂപയുടെയും റീചാർജ് ഓഫറുകളും തുടരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button