ബിന്ദ്: പൊതുശ്മശാനം ഉപയോഗിക്കാന്‍ അനുവദിച്ചില്ല ദളിത് വിഭാഗത്തിൽപ്പെട്ട ആളുടെ മൃതദേഹം വീടിനു സമീപത്ത് സംസ്കരിച്ചു. മധ്യപ്രദേശിലെ ബിന്ദിലാണ് സംഭവം. ഗ്രാമത്തിലെ സവർണ വിഭാഗം പൊതുശ്മശാനം ഉപയോഗിക്കാൻ അനുവദിക്കാതിരുന്നതോടെയാണ് ബിന്ദിലെ ലോഹ്രികപുര സ്വദേശി കപ്താന് വാൽമികിയുടെ മൃതദേഹമാണ് പുരയിടത്തിൽ സംസ്കരിച്ചത്. പൊതുശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെ ഒരു സംഘം ആളുകളെത്തി തടസപ്പെടുത്തുകയായിരുന്നു ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ എസ്ഡിഎമ്മിനോട് കളക്ടർ ഉത്തരവിട്ടു.
Post Your Comments