കലബുറഗി: മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ഒരുക്കിയ അത്താഴ വിരുന്നിന് ചെലവായത് 10 ലക്ഷം. കര്‍ണാടകയിലെ കലബുറഗിയില്‍ സാതിനേ സംഭ്രമ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതാണ് കർണാടക മുഖ്യമന്ത്രി. കോണ്‍ഗ്രസ് പാര്‍ട്ടിയെ ലക്ഷങ്ങള്‍ ചെലവിട്ട് വെളളി പാത്രത്തില്‍ മുഖ്യമന്ത്രിക്ക് ഒരുക്കിയ അത്താഴ വിരുന്ന് വെട്ടിലാക്കി. അത്താഴവിരുന്നില്‍ മുഖ്യമന്ത്രിയെ കൂടാതെ ക്യാബിനറ്റ് മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.
ബിജെപി പൊതുപണം ഉപയോഗിച്ച് മുഖ്യമന്ത്രിക്ക് ഒരുക്കിയ അത്താഴവിരുന്നിനെ വിമര്‍ശിച്ച് രംഗത്തെത്തി. ‘ ഞങ്ങള്‍ക്ക് മുഖ്യമന്ത്രിക്ക് ജില്ലാ ഭരണകൂടം അത്താഴവിരുന്ന് ഒരുക്കിയതില്‍ വിരോധമില്ല. എന്നാല്‍ ഞങ്ങള്‍ ചോദ്യം ചെയ്യുന്നത് വെളളി പാത്രത്തില്‍ ഒരുക്കിയ അത്താഴവിരുന്നിന് ലക്ഷങ്ങള്‍ ചെലവായതിനെയാണ്. 800 രൂപയാണ് ഒരു പ്ലേറ്റിലെ ഭക്ഷണത്തിന് ചെലവ്.
ഭക്ഷണം തയ്യാറാക്കിയത് ഹൈദരാബാദില്‍നിന്നും പ്രത്യേക സംഘത്തെ എത്തിച്ചാണ്. വളരെ സാധാരണക്കാരനായ വ്യക്തിയാണ് സിദ്ധരാമയ്യ എന്നാണ് അദ്ദേഹത്തെക്കുറിച്ച് ചിലര്‍ പറയുന്നത്. ഇത്തരത്തില്‍ അത്താഴ വിരുന്നിനായി പൊതുപണം ചെലവഴിക്കുന്നതാണോ അദ്ദേഹത്തിന്റെ സിംപ്ലിസിറ്റി’യെന്നും ബിജെപി നേതാവ് രാജ്കുമാര്‍ തെല്‍കൂര്‍ ചോദിച്ചു.
എന്നാൽ ഇതേ ദിവസം സെദാം ടൗണില്‍ സിദ്ധരാമയ്യ പങ്കെടുത്ത പൊതു പരിപാടിയിക്ക് എത്തിയ ജനങ്ങള്‍ക്ക് നല്‍കിയത് പുഴുക്കള്‍ നിറഞ്ഞ ഭക്ഷണമാണെന്നും രാജ്കുമാര്‍ പറഞ്ഞു.
Post Your Comments