ChristmasNews

ലോകത്തിലെ ഏറ്റവും ചെറിയ ക്രിസ്​മസ്​ കാര്‍ഡിന്റെ വിശേഷങ്ങള്‍ അറിയാം

ക്രിസ്മസ് ആഘോഷങ്ങളില്‍ ക്രിസ്മസ് കാര്‍ഡിനും പങ്കുണ്ട്. സ്നേഹ സംമാങ്ങളായി നമ്മളില്‍ പലരും അത്തരം കാര്‍ഡുകള്‍ സമ്മാനിക്കാറുമുണ്ട്. പല വലുപ്പ്സത്തില്‍ വിപണികളില്‍ ഈ കാര്‍ഡുകള്‍ സജീവമാണ്. എന്നാല്‍ ലോകത്തിലെ ഏറ്റവും ചെറിയ ക്രിസ്മസ് കാര്‍ഡിനെ കുറിച്ച് അറിയാമോ?

ലോകത്തിലെ ഏറ്റവും ചെറിയ ക്രിസ്​മസ്​ കാര്‍ഡിന്റെ വിശേഷങ്ങള്‍ അറിയാം. ​ 15 മൈക്രോമീറ്റര്‍ വലുപ്പമാണ് ഈ കാര്‍ഡിന് ഉള്ളത്. ഒരു പോസ്​റ്റല്‍ സ്​റ്റാമ്ബില്‍ 20 കോടി ഇത്തിരിക്കുഞ്ഞന്‍ കാര്‍ഡ്​ നിരത്തിവെക്കാമത്രേ. 15 -20 മൈക്രോമീറ്റര്‍ വലുപ്പമുള്ള കാര്‍ഡില്‍ ക്രിസ്​മസ്​ സന്ദേശം വായിക്കണമെങ്കില്‍ ഭീമന്‍ മൈക്രോസ്​കോപ്​ തന്നെ വേണ്ടിവരും.

ലണ്ടനിലെ നാഷനല്‍ ഫിസിക്കല്‍ ലൈബ്രറിയിലെ ശാസ്​ത്രജ്ഞരാണ്​ കാര്‍ഡ്​ നിര്‍മിച്ചത്​. പ്ലാറ്റിനത്തില്‍ പൊതിഞ്ഞ സിലിക്കണ്‍ നൈട്രൈഡ്​ ഉപയോഗിച്ചാണ്​ കാര്‍ഡ്​ നിര്‍മിച്ചിരിക്കുന്നത്​. ആഘോഷങ്ങളെ രസകരമാക്കാനാണ്​ ഇത്തരത്തിലുള്ള കുഞ്ഞന്‍ ക്രിസ്​മസ്​ കാര്‍ഡ്​ നിര്‍മിച്ചതെന്ന്​ ഗവേഷകനായ ഡേവിഡ്​ കേക്​സ്​ പറഞ്ഞു. മുന്‍ റെക്കോഡിലെ ചെറിയ കാര്‍ഡിനെക്കാള്‍ 10 മടങ്ങ്​ ചെറുതാണ്​ എന്‍.പി.എല്ലി​​ന്റെ ഇത്തിരിക്കുഞ്ഞന്‍ കാര്‍ഡ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button