പത്തനംതിട്ട : ശബരിമലയില്‍ മണ്ഡലപൂജയ്ക്കുള്ള തങ്കയങ്കി ഇന്ന് വൈകിട്ട് സന്നിധാനത്തെത്തും..എന്നും നാളെയും വൈകീട്ട് 6.30നുള്ള ദീപാരാധന തങ്കയങ്കി ചാര്‍ത്തിയാണ്. 25-ന് ഉച്ചയ്ക്ക് 1.30-ന് പമ്പാ ഗണപതി ക്ഷേത്രത്തിലെത്തുന്ന തങ്കയങ്കി മൂന്നിന് അവിടെനിന്ന് പുറപ്പെട്ട് അഞ്ചിന് ശരംകുത്തിയിലെത്തും. തുടര്‍ന്ന് വാദ്യമേളങ്ങളുടെയും തീവെട്ടിയുടെയും അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് ആനയിക്കും.
12.30-ന് പമ്പയിലെത്തുന്ന ഘോഷയാത്രയെ ദേവസ്വം ഭാരവാഹികളും ഭക്തരും ചേര്‍ന്ന് സ്വീകരിക്കും. പമ്പയില്‍നിന്ന് തങ്കയങ്കി ചുമന്ന് സന്നിധാനത്തെത്തിക്കാന്‍ അയ്യപ്പസേവാസംഘത്തിന്റെ എട്ടംഗസംഘത്തെ നിയോഗിച്ചു. പമ്ബാ ഗണപതികോവിലില്നിന്ന് പോലീസ് അകമ്പടിയോടെ നീലിമല, അപ്പാച്ചിമേട്, ശബരിപീഠം, മരക്കൂട്ടംവഴി അഞ്ചിന് ശരംകുത്തിയിലെത്തും. അവിടെവെച്ച് ക്ഷേത്രത്തില്‍നിന്ന് പൂജിച്ചുനല്‍കിയ മാലകള്‍ ചാര്‍ത്തി സന്നിധാനത്തേക്ക് കൊണ്ടുവരും.
Post Your Comments