Latest NewsNewsInternational

കാബൂളിലെ രഹസ്യാന്വേഷണ ഏജന്‍സിക്ക് സമീപം നടന്ന സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചു

കാബൂള്‍: കാബൂളില്‍ നടന്ന ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച ഇന്റലിജന്‍സ് ഓഫീസിലെ ഒരു ഓഫീസിനു നേരെയുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍, ആക്രമണത്തിന്റെ പിന്നില്‍ താലിബാന്‍ തീവ്രവാദികളും ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിലെ പോരാളികളും ആണെന്നാണ് അധകൃതരുടെ നിഗമനം. സ്‌ഫോടനത്തിന്റെ കാരണം കൃത്യമായി ഇതുവരെ മനസിലായിട്ടില്ല. സുരക്ഷാ സംവിധാനത്തിനുള്ള ദേശീയ ഡയറക്ടറേറ്റിന്റെ പ്രവേശന കവാടത്തിലായിരുന്നു ആക്രമണം ഉണ്ടായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button