മുംബൈ: മുംബ്രൈയിലെ സ്വകാര്യ സ്കൂളില്‍ മുഖം മറയ്ക്കുന്ന ശിരോവസ്ത്രങ്ങളായ ബുര്‍ഖയ്ക്കും ഹിജാബിനും കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തി. സ്കൂള്‍ കൊമ്പൌണ്ടില്‍ കയറണമെങ്കില്‍ ഇനി മുതല്‍ ഇത്തരം ശിരോവസ്ത്രങ്ങള്‍ പാടില്ല. കുട്ടികള്‍ക്ക് മാത്രമല്ല രക്ഷിതാക്കള്‍ക്കും സ്കൂളിലെത്തുന്ന എല്ലാവര്‍ക്കും ഈ വിലക്ക് ബാധകമാണ്. സ്കൂള്‍ പരിസരം വിട്ടു പോകുന്നതുവരെ മുഖം മറയ്ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സ്കൂള്‍ അധികൃതര്‍ ഇങ്ങനെ ഒരു വിലക്ക് ഏര്‍പ്പെടുത്തിയത്. അതേസമയം സ്കൂള്‍ അധികൃതരുടെ നീക്കത്തില്‍ മുസ്ലിംകളായ മാതാപിതാക്കള്‍ അതൃപ്തി രേഖപ്പെടുത്തി. പലപ്പോഴും മക്കളെ തേടി മാതാപിതാക്കള്‍ എത്തുമ്പോഴേക്കും പല കുട്ടികളും ബുര്‍ഖ കൊണ്ട് തലമറച്ച് സ്കൂളില്‍ നിന്നും പോയിരിക്കും.
അതിനാല്‍ സെക്യൂരിറ്റി ഗാര്‍ഡിന് തങ്ങളുടെ മക്കളെ തേടി എത്തുന്ന രക്ഷിതാക്കള്‍ക്ക് മുന്നില്‍ ഉത്തരമില്ലാത്ത അവസ്ഥയാണ്. രക്ഷിതാക്കളെന്ന വ്യാജേനെ മുഖം മറച്ച് സ്കൂളില്‍ എത്തി കുട്ടികളെ തട്ടിക്കൊണ്ടു പോകാനും ശ്രമിച്ചു. ഇത്തരമൊരു പശ്ചാത്തലത്തിലാണ് സ്കൂള്‍ പുതിയ നടപടി എടുത്തതെന്നും പറയുന്നു.
Post Your Comments