Latest NewsIndia

മിശ്രവിവാഹം ; ഭാര്യയെ മാതാപിതാക്കള്‍ തട്ടികൊണ്ടുപോയതായി പരാതി

ഹൈദരാബാദ് ; മിശ്രവിവാഹം ഭാര്യയെ ബന്ധുക്കൾ തട്ടികൊണ്ടുപോയതായി പരാതി. 21കാരനും ബിസിനസ്കാരനുമായ ഭർത്താവ് സായികിരണാണ് ഞായറാഴ്ച പോലീസിൽ പരാതി നൽകിയത്.  വീട്ടില്‍ അതിക്രമിച്ച് കയറിയ കുടുംബാംഗങ്ങള്‍ സായിയെയും സുഹൃത്തുക്കളെയും മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം ഭാര്യയെ തട്ടികൊണ്ട് പോയെന്നാണ് പരാതി.

തർണാകയിലെ ഒരു സ്വകാര്യ കോളേജ് പഠനകാലത്താണ് മാണിക്കീസ്വർ നഗറിൽ നിന്നുള്ള ബി. സായ് കിരണും മെടിപ്പള്ളിയിൽ നിന്നുള്ള 19 വയസുകാരിയായ ഭർഗവിയും പ്രണയത്തിലായത്. ഇരുവരും വ്യത്യസ്ത ജാതി വിഭാഗത്തിൽ പെട്ടവരായിരുന്നതിനാൽ വീട്ടുകാർ കല്യാണത്തിന് എതിർപ്പ് പ്രകടിപ്പിച്ചു. തുടർന്ന് കഴിഞ്ഞ 19നു യാദഗിരിഗുട്ടയിൽ വെച്ച് ഇരുവരും വീട്ടുകാര്‍ അറിയാതെ വിവാഹം കഴിച്ചു.

ഈ സമയം പെണ്‍കുട്ടിയുടെ വീട്ടുക്കാര്‍ ഭാര്‍ഗവിയെ കാണാന്‍ ഇല്ല എന്ന് മെടിപ്പള്ളി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കല്യാണത്തിന് ശേഷം സ്റ്റേഷനില്‍ എത്തിയ ഭാര്‍ഗവി സ്വന്ത ഇഷ്ടപ്രകാരമാണ് സായിയെ വിവാഹം കഴിച്ചതെന്ന് മൊഴി നല്‍കി. ശേഷം ഭര്‍ത്താവിനോടൊപ്പം പോകാന്‍ പെണ്‍കുട്ടിയെ പോലീസ് അനുവദിച്ചു.

 കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് 12.45 ഓടെ സായി കിരന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയ ഭാർഗവിയുടെ മാതാപിതാക്കളായ സന്തോഷ് റെഡ്ഡിയും നർമദായും മകൻ സിദ്ധാർഥയും ഒപ്പം മറ്റ് കുടുംബാംഗങ്ങളും സായിയെയും ഈ സമയം വീട്ടില്‍ ഉണ്ടായിരുന്ന സുഹൃത്തുക്കളെ മര്‍ദിച്ച ശേഷം ഭാർഗവിയെ തട്ടികൊണ്ട് പോകുകയായിരുന്നു എന്നും, അമ്മ ഗായത്രിയെ അവര്‍ തള്ളിയിട്ടതായും ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പറയുന്നു.

തുടര്‍ന്ന്‍ നടത്തിയ അന്വേഷണത്തില്‍ ഭാർഗവിയെ മെടിപ്പള്ളിയിലെ മാതാപിതാക്കളുടെ വീട്ടിൽ നിന്നും കണ്ടെത്തി. പെണ്‍കുട്ടിയുടെ മൊഴി രേഖപെടുത്തിയ ശേഷം കുടുംബാംഗങ്ങളെ കസ്റ്റഡിയിലെടുത്തെന്നും കേസ് രജിസ്റ്റര്‍ ചെയ്തെന്നും ഒയു എസ് ഐ എ നരസിംഹ റാവു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button