സ്ത്രീകളുടെ മുഖത്തെ ഓരോ അവയവങ്ങൾക്കും ഭംഗിയുണ്ടാവുക എല്ലാവർക്കും ലഭിക്കുന്ന ഒന്നല്ല.എന്നാൽ അവയ്‌ക്കൊക്കെ ഭംഗി കൂട്ടാൻ കഴിയും.കണ്ണും ചുണ്ടും നല്ല ആകൃതിയൊത്തു വരികയും മൂക്ക് പതിഞ്ഞിരിക്കുകയും ചെയ്താലുള്ള സ്ഥിതി ആലോചിച്ചിട്ടുണ്ടോ? മുഖസൗന്ദര്യത്തിൽ മൂക്കിനു വലിയ പങ്കുണ്ട്. അതുെകാണ്ടാണല്ലോ പല സിനിമാനടിമാരും മൂക്കിൻെറ ആകൃതി പ്ലാസ്റ്റിക് സർജറിയിലൂെട മാറ്റിെയടുത്തത്. ജന്മനാൽ മൂക്കിന്റെ ആകൃതിയിൽ ഉള്ള വ്യത്യാസങ്ങൾ കോസ്മെറ്റിക് ശസ്ത്രക്രിയയിലൂെട മാത്രമേ പരിഹരിക്കാൻ കഴിയൂ. മൂക്കിനെ ബാധിക്കുന്ന സാധാരണ ചില സൗന്ദര്യപ്രശ്നങ്ങളുണ്ട്. അവയ്ക്കുള്ള പരിഹാരങ്ങൾ നോക്കാം.
ബ്ലാക്ക് ഹെഡ് നീക്കാം
മൂക്കിൻെറ ചർമത്തിൽ കാണപ്പെടുന്ന ചെറിയ കറുത്ത പൊട്ടുകളാണ് ബ്ലാക് ഹെഡുകൾ. ഒരുതരം മുഖക്കുരുവാണ് ഇവ. സെബേഷ്യസ് ഗ്രന്ഥിയിൽ നിന്നുള്ള നാളി(Duct)യിൽ നീർവീക്കമുണ്ടാകുകയും അതിലുള്ള സെബം എന്ന എണ്ണ അന്തരീക്ഷവായുവിലെ ഒാക്സിജനുമായി പ്രതിപ്രവർത്തിക്കുകയും ചെയ്താലാണ് ബ്ലാക്ക് ഹെഡ് ഉണ്ടാകുന്നത്. ബ്ലാക്ക് ഹെഡിൻെറ ചികിത്സ എന്നാൽ മുഖക്കുരുവിൻെറ ചികിത്സ തന്നെയാണ്. ചില ബ്യൂട്ടി പാർലറുകളിൽ ബ്ലാക് ഹെഡ് നീക്കം ചെയ്യാനായി ഞെക്കിപ്പൊട്ടിക്കുക പോലെയുള്ള പ്രക്രിയകൾ ചെയ്യുന്നത് ഇവയുെട കറുപ്പു നിറംവർധിപ്പിക്കുന്നതായാണ് കാണിക്കുന്നത്. മുഖക്കുരുവിൻെറ ചികിത്സയാണ് പകരം ചെയ്യേണ്ടത്. ആറാഴ്ചയെങ്കിലും മുഖക്കുരുവിൻെറ ചികിത്സ ചെയ്തതിനുശേഷം മാത്രമെ ത്വക്‌രോഗവിദഗ്ധൻ ബ്ലാക് ഹെഡി ൻെറ ഒരു ചികിത്സയായ കോമെഡോ എക്സ്ട്രാക്ഷൻ ചെയ്യൂ.
വശങ്ങളിെല കറുപ്പ്
മൂക്കിന്റെ വശങ്ങളിലുള്ള കറുപ്പു നിറത്തിനു കാരണം സെബോറിക് മെലനോസിസ് (Seborrheic Menanosis) എന്ന രോഗാവസ്ഥയാണ്. സാധാരണയായി ഏഷ്യയിലും ആഫ്രിക്കയിലുമുള്ള ഇരുണ്ട ചർമമുള്ളവരിലാണ് ഈ അവസ്ഥ കണ്ടുവരുന്നത്. മൂക്കിന്റെ വശങ്ങൾ കൂടാതെ, ചുണ്ടിന്റെ വശങ്ങളിലും ചുണ്ടിനു താഴെയും ഈ കറുപ്പു നിറം കാണാറുണ്ട്. തുടക്കത്തിൽ നേരിയ ചുവപ്പുനിറം കാണപ്പെടുന്നു. പിന്നീട് മൊരിച്ചിലും കറുപ്പുനിറവും ഉണ്ടാകുന്നു. സ്ത്രീകളിലാണ് ഈ അവസ്ഥ കൂടുതലും. തണുപ്പുകാലങ്ങളിൽ മൊരിച്ചിൽ കൂടും. മറ്റ് കാലാവസ്ഥയിൽ എണ്ണമയം ഉണ്ടാകുന്നു. ചിലർക്ക് ഇതോടൊപ്പം തലയിൽ താരനും ഉണ്ടാകാം.
കറുപ്പുനിറം കുറയ്ക്കാനായി സാധാരണ നൽകുന്ന ക്രീമുകൾ ഈ അവസ്ഥയിൽ ഫലപ്രദമല്ല. നീർവീക്കം കാരണമുണ്ടാകുന്ന ഈ മൊരിച്ചിൽ മാറ്റാൻ വീര്യം കുറഞ്ഞ സ്റ്റിറോയ്ഡ് ക്രീമുകളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ആ ഭാഗത്തു നിരന്തരമായി സ്പർശിക്കുന്നതും മൊരി ഇളക്കിക്കളയുന്നതും അവസ്ഥ മോശമാക്കാൻ ഇടയാക്കും. ഒരു വാട്ടർ ബേയ്സ്ഡ് (Water based) മോയ്സ്ചറൈസർ ഉപയോഗിക്കുന്നത് ഗുണം ചെയ്യും. കൂടാെത വീര്യം കുറഞ്ഞ ഫെയ്സ് വാഷോ സോപ്പോ ഉപയോഗിക്കുന്നതും നല്ലതാണ്. മേക്കപ്പ് ചെയ്യാനുപയോഗിക്കുന്ന കോസ്മെറ്റിക്സും ശ്രദ്ധിച്ചു തിരഞ്ഞെടുക്കണം.
തുമ്പത്തെ നിറം
സ്ത്രീകളിൽ ആർത്തവ വിരാമത്തിനടുപ്പിച്ചും ഗർഭാവസ്ഥയിലും കരിമംഗല്യം (Melasma) ധാരാളമായി കാണുന്നു. ഈ അവസ്ഥയിൽ കവിൾ, നെറ്റിത്തടം, താടി എന്നീ ഭാഗങ്ങളോടൊപ്പം മൂക്കിന്റെ അഗ്രഭാഗത്തും തവിട്ടുനിറത്തിലോ കറുപ്പുനിറത്തിലോ ഉള്ള പാടുകൾ ഉണ്ടാകും. ചർമം സൂര്യപ്രകാശത്തിനോട് അമിതമായി പ്രതിപ്രവർത്തിക്കുന്നതുമൂലം കവിൾ, നെറ്റി തുടങ്ങിയ ഭാഗത്തു രണ്ടു മുതൽ നാലു മില്ലിമീറ്റർ വലുപ്പത്തിലുള്ള കറുത്ത പുള്ളികൾ (Freckles) ഉണ്ടാകാറുണ്ട്. ഇതു മൂക്കിന്റെ അഗ്രഭാഗത്തും ഉണ്ടാകാം. കട്ടി കുറഞ്ഞ മുടി (Vellus Hair) കൂട്ടമായി മുടിവേരിലേക്ക് ആഴ്ന്നിറങ്ങുന്നതു കാരണം മൂക്കിൻ തുമ്പത്ത് മുള്ളുപോലുള്ള കുരുക്കൾ കാണപ്പെടുന്നു. ട്രൈകോസ്റ്റാസിസ് സ്പിനു ലോസ എന്ന ഈ അവസ്ഥ കാരണം മൂക്കിൻ അറ്റത്തു കറുത്ത നിറം ഉണ്ടാകാം. ഈ മുടി നീക്കം ചെയ്യാനായി കോമെഡോ എക്സ്ട്രാക്റ്റർ (Comedo extractor) ഉപയോഗിച്ചുള്ള ചികിത്സ, ലേസർ ചികിത്സ എന്നിവ ചെയ്യാമെങ്കിലും വീണ്ടും ഉണ്ടാകാനിടയുണ്ട്.
മൂക്കിൻെറ ആകൃതി
പതിഞ്ഞ മൂക്ക്, നീണ്ടു വളഞ്ഞ മൂക്ക് തുടങ്ങി മൂക്കിൻെറ ആകൃതിയിലുള്ള വ്യത്യാസങ്ങളും മൂക്കിൻെറ സൗന്ദര്യം കെടുത്തും. പലതും ജന്മനാലുള്ളവയായിരിക്കും. ആധുനിക കോസ്മെറ്റിക് ശസ്ത്രക്രിയയിലൂെട ഇവയെല്ലാം നേരിടാം. മൂക്കിൻെറ ആകൃതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ റൈനോപ്ലാസ്റ്റി എന്ന പ്ലാസ്റ്റിക് സർജറിയിലൂെട പരിഹരിക്കാം.
Post Your Comments