ലോണ്‍ ഉടമയ്ക്ക് മരണം സംഭവിച്ചാല്‍ കടബാധ്യത നിയമപരമായ അവകാശിക്കായിരിക്കും. അവകാശി ലേറ്റ് പേയ്മെന്റ് ചാര്‍ജ്ജുകളും പലിശയും അടക്കേണ്ടി വരും. കടത്തിന്റെ സ്വഭാവം അനുസരിച്ചാണ് ബാക്കിയെല്ലാം. പരേതന്റെ വസ്തുവകകളില്‍ നിന്നും ബാധ്യത ഈടാക്കാന്‍ കഴിയും. അവകാശിക്ക് ഇതിന്മേല് പരാതികളുണ്ടെങ്കില്‍ ബാങ്കിംഗ് ഓംബുഡ്സ്മാനെ സമീപിക്കാം. ബാങ്കിനും തിരിച്ചടവിനെപ്പറ്റി പരാതികളുണ്ടെങ്കില്‍ നിയമപരമായി മുന്നേറാവുന്നതാണ്.
ക്രെഡിറ്റ് കാര്‍ഡ് കടങ്ങള്‍
ക്രെഡിറ്റ് കാര്‍ഡ് ഉടമയ്ക്ക് മരണം സംഭവിച്ചാല്‍ ക്രെഡിറ്റ് കാര്‍ഡ് ബാധ്യത നിയമപരമായ അവകാശിക്കായിരിക്കും. വസ്തുവകകളില്‍ നിന്നും ബാധ്യത ഈടാക്കാന്‍ കഴിയും. ഉദാഹരണത്തിന് 20 ലക്ഷം രൂപ മൂല്യമുള്ള സ്വത്തുക്കളുടെ നിയമപരമായ അനന്തരാവകാശിയാണ നിങ്ങളെങ്കില്‍ നിങ്ങള്‍ തന്നെ വേണം ബാധ്യത തീർക്കാൻ.
ഹോം ലോണ്‍ കടങ്ങള്‍
നിങ്ങള്‍ നിങ്ങളുടെ അച്ഛന്റെ ഒരേയൊരു അനന്തരാവകാശിയാണെങ്കില് ഹോം ലോണ്‍ തുക മുഴുവന്‍ അടച്ചു തീർക്കാതെ നിങ്ങള്‍ക്ക് ആ വസ്തുവില്‍ അവകാശം ഉന്നയിക്കാന്‍ കഴിയില്ല. സാധാരണ ബാങ്കുകളടക്കമുള്ള എല്ലാ ധനകാര്യ സ്ഥാപനങ്ങളും ഹോം ലോണിനൊപ്പം ഇന്‍ഷുറൻസ് എടുപ്പിക്കാറണ്ട് . നിങ്ങള്‍ തന്നെയാണ് ഇന്‍ഷുറന്‍സ് നോമിനി എങ്കില്‍ ആ തുക ഉപയോഗിച്ച കടം വീട്ടാം . അവകാശി കടം വീട്ടാന്‍ വിസമ്മതിച്ചാല്‍ ബാങ്കിന് ആ വസ്തു വിറ്റ് പണം ഈടാക്കാം. ലോണ്‍ അടച്ചതിനു ശേഷമുള്ള തുക നിങ്ങള്‍ക്ക് ലഭിക്കും. കാരണം ഇതൊരു പണയ ലോണ്‍ ആണ്.
വാഹന ലോണുകള്‍
വാഹന ലോണുകളും ഹോം ലോണുകളുടെതിനു സമാനമായ രീതിയിലാണ് പ്രവർത്തിക്കുന്നത്. ലോണ്‍ തുക മുഴുവന്‍ അടച്ചു തീർക്കാതെ അനന്തരാവകാശികൾക്ക് അവകാശം ഉന്നയിക്കാന്‍ കഴിയില്ല.
പേഴ്സണല്‍ ലോണുകള്‍
പേഴ്സണല്‍ ലോണുകള്‍ ഒട്ടും സുരക്ഷിതമല്ല. അതുകൊണ്ട് ചിലപ്പോള്‍ നിയമപരമായി നടപടികള്‍ സ്വീകരിക്കേണ്ടി വന്നേക്കാം. ഇപ്പോള്‍ ഒരു വിധം എല്ലാ പേഴ്സണല്‍ ലോണുകളും ഇന്‍ഷ്വർ ചെയ്തിടുണ്ട്. അതുകൊണ്ട് ബാധ്യതയുള്ള പക്ഷം ബാങ്കിന് ഇൻഷുറൻസ് കമ്പനിയെ സമീപിക്കാവുന്നതാണ്.
ആദായ നികുതി
നികുതി ബാധ്യതയുണ്ടെങ്കില്‍ നിയമപരമായ അവകാശി അത് അടക്കേണ്ടി വരില്ല. പരേതന്റെ നികുതി ബാധ്യതകള്‍ എഴുതി തള്ളപ്പെടുന്നതാണ്.
Post Your Comments