ദുബായ്: സ്വദേശി വനിതയായ ഹബീബയുടെ വീട് സന്ദർശിച്ച് ദുബായ് കിരീടവാകാശി ഷൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം. ആദ്യ കാഴ്ചയില്‍ അമ്പരന്ന് പോയെങ്കിലും പിന്നീട് കിരീടാവകാശിക്ക് ഹബീബ ഊഷ്മളമായ സ്വീകരണം തന്നെ നല്‍കി. ദുബായ് നോളേജ് ആന്റ് ഹ്യൂമണ്‍ ഡവലപ്‌മന്റ് അതോറിറ്റി (കെഎച്ച്‌ഡിഎ) യിൽ ഉദ്യോഗസ്ഥയാണ് ഹബീബ. സാമൂഹിക പ്രവര്‍ത്തനം ജീവവായുവായി കരുതുന്ന ഇവരെ പരിചയക്കാര്‍ ഉമ്മു മുഹമ്മദ് എന്നാണു ആദരപൂര്‍വ്വം വിളിക്കുന്നത്. ഷൈഖ് ഹംദാന്‍ കെഎച്ച്‌ഡിഎ സന്ദര്‍ശിച്ച സമയത്താണു ഹബീബ അദ്ദേഹത്തെ ക്ഷണിച്ചത്. ഒടുവിൽ ഷൈഖ് ഹംദാൻ വാക്ക് പാലിക്കുകയായിരുന്നു.
സമൂഹ നന്മയിലുള്ള ഹബീബയുടെ താല്‍പര്യത്തെ ഷൈഖ് ഹംദാൻ പ്രോല്‍സാഹിപ്പിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്തു. പരസ്പരം പ്രാര്‍ത്ഥിച്ചു പിരിഞ്ഞപ്പോള്‍ ഷൈഖ് ഒരു സമ്മാനവും ഹബീബയ്ക്ക് നല്‍കുകയുണ്ടായി. ജോര്‍ദാന്‍ അതിര്‍ത്തിയിലെ അഭയാര്‍ഥി ക്യാംപില്‍ അശരണര്‍ക്കിടയില്‍ ഹബീബ സേവനപ്രവർത്തങ്ങൾ നടത്തുന്ന ദൃശ്യങ്ങളായിരുന്നു അത്.
Post Your Comments