അബുദാബി: ഭിന്നശേഷിക്കാർക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് യുഎഇ. 44 ബില്യൺ ദിർഹത്തിന്റെ ആനുകൂല്യത്തിന് ദുബായ് കിരീടാവകാശിയും ദുബായ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരമാണ് നടപടി.
ഭിന്നശേഷിക്കാർക്ക് വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുന്നതിനും വിവിധ മേഖലകളിൽ വിജയം കൈവരിക്കുന്നതിനും വേണ്ടിയാണ് പുതിയ തീരുമാനം. ഭിന്നശേഷിക്കാരെ ശാക്തീകരിക്കുന്നതിനുള്ള ശൈഖ് മുഹമ്മദിന്റെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള മറ്റൊരു ചുവടുവെപ്പ് കൂടിയാണ് പുതിയ നടപടിയെന്ന് അധികൃതർ അറിയിച്ചു.
Read Also: കൈയും വെട്ടും തലയും വെട്ടും’ എന്ന കൊലവിളി മുദ്രാവാക്യം മുഴക്കിയ എസ്എഫ്‌ഐക്കെതിരെ നജ്മ തബ്ഷീറ
Post Your Comments