ChristmasNews

സാന്താക്ലോസ് ഗുരുതരമായ ആരോഗ്യപ്രശ്നത്തില്‍ !!

ക്രിസ്മസ് ആഘോഷിക്കാന്‍ ലോകമെമ്പാടുമുല്ല ആളുകള്‍ ഒരുങ്ങുകയാണ്. എന്നാല്‍ ഇപ്പോള്‍ ചര്‍ച്ച സാന്താക്ലോസിന്റെ ആരോഗ്യ പ്രശ്നങ്ങളാണ്. സാന്തക്ലോസ് ഇപ്പോള്‍ ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ നേരിടുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ബ്രിട്ടനിലെ ഡോക്ടർമാർ ആണ് ഇത്തരം ഒരു വാദവുമായി രംഗത്ത് എത്തിയിരിക്കുന്നത്. വര്‍ഷങ്ങളായുള്ള മദ്യപാനവും ധാരാളം മധുരം കഴിക്കുന്നതും രാത്രികാലങ്ങളില്‍ ജോലി ചെയ്യുന്നതുമെല്ലാം ആണ് സാന്തയുടെ ആരോഗ്യം മോശമാകാന്‍ കാരണം. .

ഓരോ വീട്ടുകാരും അദ്ദേഹത്തിനു വൈന്‍, കേക്ക് തുടങ്ങിയ സാധനങ്ങള്‍ നല്‍കുന്നതിനാല്‍ സാന്തയ്ക്ക് അമിത വണ്ണത്തിനും കാരണമാകും.
രക്താതിസമ്മർദ്ദം, പ്രമേഹം, കരൾ രോഗം, കാൻസർ തുടങ്ങിയ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ആർ സി ജി പി ഒരു പ്രസ്താവനയിൽ പറയുന്നു.

അലസത, അനാരോഗ്യകരമായ ഭക്ഷണരീതി, മദ്യപാനം എന്നിവയിലൂടെ സാന്തയുടെ ശരീരത്തിലേ രക്തത്തില്‍ യൂറിക് ആസിദിന്റെ അളവ് കൂടും. മഞ്ഞിനെ നേരിടാൻ സഹായിക്കുന്ന കറുത്ത നിറമുള്ള സാന്തയുടെ ബൂട്ടുകള്‍ പ്രശസ്തമാണ്. എന്നാൽ ഈ ബൂട്ടുകളും അദ്ദേഹത്തിനും പ്രശ്നമായി മാറും. ദീർഘകാല യാത്രയിലൂടെ തന്റെ രക്തക്കുഴലുകള്‍ക്ക് പ്രശ്നം സൃഷ്ടിക്കാന്‍ ഈ ബൂട്ടുകള്‍ക്ക് സാധിക്കും.

സാന്തയ്ക്ക് വീട്ടിൽ ഒരു കൂട്ടാളിയുണ്ടോ എന്ന് അറിയില്ല, അതുകൊണ്ട് തന്നെ സാന്ത ഏകനാണ്. ഏകാന്തതയും സാമൂഹ്യ ഒറ്റപ്പെടലും ദീർഘകാലാവസ്ഥയിൽ ശാരീരികവും മാനസികവുമായ ആരോഗ്യം തകര്‍ക്കുമെന്നും അവര്‍ പറയുന്നു. കൂടാതെ ക്രിസ്തുമസ്സിന് മുമ്പുള്ള ആഴ്ചയിൽ ഉറക്കമില്ലായ്മയും അദ്ദേഹം അനുഭവിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button