Latest NewsKerala

ജേ​ക്ക​ബ് തോ​മ​സി​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ

തിരുവനന്തപുരം ; ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സി​നെതി രെ രൂ​ക്ഷ വി​മ​ര്‍​ശനവുമായി മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ. കാ​പ​ട്യ​ക്കാ​രനായ ജേ​ക്ക​ബ് തോ​മ​സ് ആ​രാ​ണെ​ന്ന് പി​ന്നീ​ട് അ​റി​യാം. സ്വ​യം കു​ഴി കു​ഴി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​രോ​പ​ണ​ങ്ങ​ളി​ലൂ​ടെ സ​ര്‍​ക്കാ​രി​നെ മു​ള്‍​മു​ന​യി​ല്‍ നി​ര്‍​ത്താ​നാ​വി​ല്ലെ​ന്നും നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നും മ​ന്ത്രി തുറന്നടിച്ചു.

കേ​ന്ദ്ര​ത്തി​നു കേ​ര​ളം സ​മ​ര്‍​പ്പി​ച്ച ഓ​ഖി ദു​രി​താ​ശ്വാ​സ പാ​ക്കേ​ജി​നെ പ​രി​ഹ​സി​ച്ച ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സ് ക​ഴി​ഞ്ഞ ദി​വ​സം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​വ​ശ്യ​മാ​യ ധാ​ര​ണ​യി​ല്ലാ​ത്ത​തു​കൊ​ണ്ടാ​കും ജേ​ക്ക​ബ് തോ​മ​സി​ന്‍റെ പ​രി​ഹാ​സ​മെന്ന് മ​ന്ത്രി തോ​മ​സ് ഐ​സ​ക് മറുപടി നൽകി. ജേ​ക്ക​ബ് തോ​മ​സ് വേ​റെ ക​ണ​ക്കു ടീ​ച്ച​റെ അ​ന്വേ​ഷി​ക്കു​ന്ന​താ​ണ് ന​ല്ല​ത്. സ​ര്‍​ക്കാ​രി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മ​ന​സി​ലാ​ക്കാ​ന്‍ പാ​ഠ​ങ്ങ​ള്‍ ഇ​നി​യും പ​ഠി​ക്കേ​ണ്ടി വരും. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ല്‍ പ​രി​ഹ​സി​ക്കാ​നി​റ​ങ്ങു​ന്പോ​ള്‍ ആ​വ​ശ്യ​ത്തി​ന് ഗൃ​ഹ​പാ​ഠം ചെ​യ്യ​ണം. ഒ​ന്നാം​പാ​ഠ​ത്തി​ല്‍ ഒ​തു​ങ്ങ​രു​തെ​ന്നും ഐ​സ​ക്ക് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button