KeralaLatest NewsNews

സ്റ്റെന്റുകൾക്കും കൃത്രിമാസ്ഥിഘടകങ്ങൾക്കും വില കുറച്ചതിന് പിന്നാലെ ഉപകരണങ്ങൾക്കും വില കുറയുന്നു

കൊച്ചി: പ്രധാന മെഡിക്കല്‍ ഉപകരണങ്ങളുടെ അമിതലാഭത്തിന് തടയിടാനുള്ള പദ്ധതിയുമായി ദേശീയ ഔഷധവിലനിയന്ത്രണ സമിതി. ഇതിനായി തിമിരശസ്ത്രക്രിയക്കുള്ള ഇന്‍ട്രാവോക്കുലര്‍ ലെന്‍സുകളടക്കമുള്ള ഉപകരണങ്ങളുടെ വില്‍പ്പനയ്ക്കുള്ള ലാഭത്തിന്റെ നിരക്കുകള്‍ പ്രസിദ്ധീകരിക്കാന്‍ നടപടികള്‍ ആരംഭിച്ചതായും സമിതി അറിയിച്ചു.

ഹൃദയശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന സ്റ്റെന്റുകളിലെ തീവെട്ടിക്കൊള്ളയ്ക്കും അസ്ഥിരോഗ ചികിത്സയിലെ കൃത്രിമാസ്ഥിഘടകങ്ങളുടെ അമിത് വിലയ്ക്കുമായിരുന്നു ആദ്യം നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ വിലനിയന്ത്രണം മൂലമുണ്ടായിട്ടുള്ള നഷ്ടം നികത്താന്‍ സിറിഞ്ചുകള്‍, കത്തീറ്ററുകള്‍ എന്നിവയുടെ വിലയില്‍ വലിയ ലാഭമേര്‍പ്പെടുത്തുകയാണ് ഇടനിലക്കാരെന്ന് പരാതി ഉയർന്നതോടെയാണ് പുതിയ പദ്ധതിയുമായി ദേശീയ ഔഷധവിലനിയന്ത്രണ സമിതി എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button