സിപിഎമ്മിന്റെ സമുന്നത നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗൗരിയമ്മ. മുന്‍കാല നേതാക്കള്‍ക്കെതിരെ ഗൗരിയമ്മ ആഞ്ഞടിച്ചത് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ്.
താഴ്ന്ന ജാതിക്കാരോട് താല്‍പ്പര്യമില്ലാത്ത നേതാവായിരുന്നു ഇഎംഎസ് എന്നും ടി വി തോമസിന്റെ വഴിവിട്ട ജീവിതം അദ്ദേഹത്തിന് മുഖ്യമന്ത്രി കസേര നഷ്ടമാക്കിയെന്നും ഗൗരിയമ്മ പറഞ്ഞു. മാത്രമല്ല നായനാര്‍ കഴിവില്ലാത്ത നേതാവായിരുന്നു തുടങ്ങിയ വിമര്‍ശനങ്ങളാണ് അവർ ഉന്നയിച്ചത്.
ഇഎംഎസാണ് ‘1987ല്‍ തനിക്ക് മുഖ്യമന്ത്രിയാകാനുള്ള അവസരം നഷ്ടപ്പെടുത്തിയത്. ഒരു നമ്പൂതിരിയായിരുന്നു ഇഎംഎസ്. ഇഎംഎസിന് താഴ്ന്ന ജാതിക്കാരിയെ മുഖ്യമന്ത്രിയാക്കുന്നതില്‍ എതിര്‍പ്പുണ്ടായിരുന്നു. എന്നാൽ ഇഎംഎസിന് തന്നോട് വിരോധമുണ്ടായിരുന്നു എന്ന് പറയുന്നില്ല. പക്ഷേ മേല്‍ജാതിക്കാരാണ് ഭരണം നടത്തേണ്ടതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് ഭരണ മികവൊന്നും ഇല്ലാതിരുന്നിട്ടും നായനാരെ മുഖ്യമന്ത്രിയാക്കാന്‍ കൊണ്ടു വന്നത്. നായനാര്‍ ചിരിച്ചു നടക്കും, മുരളി ഫയല്‍ നോക്കും. നായനാര്‍ മുഖ്യമന്ത്രിയായിരുന്നിട്ട് എന്താണ് ചെയ്തത്. പ്രൈവറ്റ് സെക്രട്ടറി മുരളി എഴുതികൊടുക്കുന്നതിനടയില്‍ ഒപ്പിടുക മാത്രമാണ് നായനാര്‍ ചെയ്തിട്ടുള്ളൂ’.
താന്‍ ഇഎംഎസ് മരിച്ചപ്പോള്‍ റീത്ത് വെച്ചിട്ടില്ല. അത്രയേയുള്ളൂ തനിക്ക് ഇഎംഎസിനെക്കുറിച്ച് അഭിപ്രായം. ഇന്നും വലിയ കേമനായാണ് നമ്പൂതിരിപ്പാടെന്ന് പറഞ്ഞ് നടക്കുന്നത്. ഇഎംഎസ് സ്വന്തം കാര്യം മാത്രമേ നോക്കിയിട്ടുള്ളൂ. കള്ളനെന്ന് ഒരാളെക്കുറിച്ച് അഭിപ്രായം ഉണ്ടെങ്കില്‍ എങ്ങനെയാണ് അയാള്‍ മരിച്ചാല്‍ റീത്ത് വെയ്ക്കാനാവുക? എന്ന് ഗൗരിയമ്മ പറഞ്ഞു.
Post Your Comments