![](/wp-content/uploads/2017/12/36537.jpg)
മനില: ഫിലിപ്പൈന്‍സിലെ ഡാവോയില്‍ ഷോപ്പിങ് മാളില്‍ വന്‍ തീപിടുത്തം. ശനിയാഴ്ച പുലര്‍ച്ചെയാണ് മാളിന്റെ നാലാം നിലയില്‍ നിന്നും പടര്‍ന്നു പിടിച്ച തീയില്‍ 37 പേര്‍ വെന്തു മരിച്ചു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവിടെയുള്ള കാള്‍ സെന്ററിലെ ജീവനക്കാരടക്കമുള്ളവര്‍ മാളിനുള്ളില്‍ പെട്ടുപോവുകയായിരുന്നു.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. തുണി, ഫര്‍ണിച്ചറുകള്‍, പ്ലാസ്റ്റിക് സാധനങ്ങള്‍ എന്നിവ വില്‍ക്കുന്ന നിലയിലാണ് ആദ്യം തീ കണ്ടത്. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ടെങ്കിലും ഇതുവരെ തീ പൂര്‍ണമായും അണയ്ക്കാന്‍ സാധിച്ചിട്ടില്ല. ഫിലിപ്പൈന്‍സിലെ വൈസ് മേയറാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്.
Post Your Comments