കാസര്‍കോട്: ഏറെ കാത്തിരിപ്പിന് ശേഷം കേരളത്തിലെ ഡ്രൈവിംഗ് ലൈസന്‍സ് സ്മാര്‍ട്ടാവുന്നു. ആദ്യഘട്ടത്തില്‍ പുതിയ അപേക്ഷകരുടെ ലൈസന്‍സുകളാണ് സ്മാര്‍ട്ടാവുക. ചിപ്പ് ഘടിപ്പിക്കുന്ന എ ടി എം കാര്‍ഡ് രൂപത്തിലുള്ള ലൈസന്‍സില്‍ ഡ്രൈവറെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ഞൊടിയിടയില്‍ ലഭിക്കും.
ഇതിനുള്ള നടപടികള്‍ അന്തിമഘട്ടത്തില്‍ എത്തിയതായി അധികൃതര്‍ അറിയിച്ചു. അടുത്ത മാസം മുതല്‍ ഈ സംവിധാനം നിലവില്‍ വരുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. പുതിയ സംവിധാനം ഏര്‍പ്പെടുത്താനുള്ള പരിശീലന പരിപാടികളുടെ രണ്ടു ഘട്ടങ്ങള്‍ പൂര്‍ത്തിയായതായാണ് വിവരം. നിലവില്‍ ലൈസന്‍സ് കൈവശമുള്ളവര്‍ക്ക് കാലക്രമേണ പുതിയവ ലഭിച്ചു തുടങ്ങും.
Post Your Comments