കാബൂള്‍: സ്ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും നിഷേധിച്ച് താലിബാന്‍. സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കരുതെന്ന നിര്‍ദ്ദേശമാണ് ഇപ്പോള്‍ താലിബാന്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ ഉത്തരവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Read Also: പിസി ജോര്‍ജിന് ജാമ്യം കിട്ടാൻ കാരണം പോലീസ്?: ജാമ്യ ഉത്തരവ് പുറത്ത്
അഫ്ഗാനിസ്ഥാനിലെ നഗരമായ ഹെറാത്തിലെ താലിബാന്‍ ഉദ്യോഗസ്ഥര്‍ സ്ത്രീകള്‍ക്ക് ലൈസന്‍സ് നല്‍കരുതെന്ന് എല്ലാ ഡ്രൈവിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളോടും ഉത്തരവിട്ടു.
താലിബാന്‍ അധികാരമേറ്റതിന് ശേഷം, അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ അവസ്ഥ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്.
‘ഞങ്ങള്‍ക്ക് ഇതിന് ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. എന്നിരുന്നാലും, സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കരുതെന്ന് ഞങ്ങളോട് വാക്കാല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.’ എന്നാണ് ഹെറാത്ത് പ്രവിശ്യയിലെ ട്രാഫിക് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലവന്‍ മാധ്യമങ്ങളോട് പറയുന്നത്.
നമുക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ വരും തലമുറയ്ക്ക് ലഭിക്കരുതെന്നാണ് താലിബാന്‍ ആഗ്രഹിക്കുന്നത്. ഇതില്‍ നിന്നെല്ലാം സ്ത്രീകളെ ഒഴിവാക്കണം. അതുകൊണ്ടാണ് ഭാവിയില്‍ ഒരു സ്ത്രീക്കും ഡ്രൈവിംഗ് ലൈസന്‍സ് നല്‍കരുതെന്ന് ഞങ്ങളോട് പറഞ്ഞത്. അജ്ഞാതനായ ഒരു ടാക്സി ഡ്രൈവറുടെ പുറകില്‍ ഇരിക്കുന്നതിനുപകരം സ്വയം ഓടിക്കുന്നതിലാണ് സുരക്ഷിതത്വം അനുഭവപ്പെടുന്നത് – അഫ്ഗാനിസ്ഥാനില്‍ ഡ്രൈവിംഗ് ഇന്‍സ്ട്രക്ടറായി ജോലി ചെയ്യുന്ന അദീല പറഞ്ഞു.
Post Your Comments