ക്രിസ്തീയ കലണ്ടർ പ്രകാരമുള്ള പുണ്യദിനമാണ് ക്രിസ്‌തുമസ്. ഡിസംബർ 25 ആണ് ക്രിസ്തുമസ് ആയി കണക്കാക്കുന്നത്. യേശു ക്രിസ്തുവിന്റെ ജനനമാണ് ഈ ദിനത്തിൽ അനുസ്‌മരിക്കുന്നത്. എന്നാൽ ചില ക്രിസ്തീയ സഭകളിൽ മറ്റു ചില ദിവസങ്ങളിലാണ് ക്രിസ്‌തുമസ് ആഘോഷിക്കുന്നത്. ക്രിസ്തുമസ്സിന്റെ ആചാരാനുഷ്ഠാനങ്ങളും ആഘോഷരീതികളും ദേശങ്ങള്‍ക്കും കാലങ്ങള്‍ക്കുമനുസരിച്ച് വ്യത്യസ്തമാണ്. ഒരു മതവിഭാഗത്തിന്റെ പ്രത്യേക ആഘോഷം എന്നതിനുമപ്പുറം ക്രിസ്തുമസ് ഏവർ ക്കും സന്തോഷം പകരുന്ന ആഘോഷമായി മാറിയിരിക്കുകയാണ് ഇപ്പോൾ.
ഡിസംബര്‍ ആദ്യത്തില്‍ തന്നെ ക്രിസ്തുമസിനുള്ള ഒരുക്കം തുടങ്ങും. കത്തോലിക്കാ വിശ്വാസികള്‍ ഇതിനെ ആഗമന കാലം എന്നാണ് വിശേഷിപ്പിക്കുന്നത്. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളില്‍ ഒരു വിഭാഗം 25 ദിവസം നോമ്പെടുത്താണ് ക്രിസ്മസിനെ വരവേല്‍ക്കുന്നത്. നോൺ വെജിറ്റേറിയൻ ഭക്ഷണം ഈ കാലയളവിൽ പൂർണമായി ഒഴിവാക്കും.
ക്രിസ്മസ് ആഘോഷങ്ങളില്‍ ഒരിക്കലും ഒഴിവാക്കാന്‍ പറ്റാത്ത ഘടകമാണ് സാന്താക്ലോസ് അപ്പൂപ്പന്‍. ശൈത്യകാല മാനുകള്‍ വലിക്കുന്ന വണ്ടിയില്‍ ഓരോ വീടിന്റേയും ചിമ്മിനികളിലൂടെ അകത്തെത്തുന്ന സാന്റാ ആരും കാണാതെ സമ്മാനങ്ങള്‍ നല്‍കി തിരിച്ചു പോകുന്നു എന്നാണ് ഐതിഹ്യം. ക്രിസ്തുമസ് ആഘോഷത്തിന് ഒഴിച്ചുകൂടാൻ പറ്റാത്ത മറ്റൊരു ഘടകമാണ് ക്രിസ്തുമസ് മരം. ക്രിസ്തുമസിന്റെ ഈ സാർവദേശീയ പ്രതീകം ജർമ്മൻ പാരമ്പര്യത്തിൽ നിന്നുള്ളതാണ്. സ്വര്‍ഗ്ഗ രാജ്യത്ത് വിലക്കുപ്പെട്ട മരത്തിന്റെ പ്രതിരൂപമാണ് ക്രിസ്മസ് ട്രീ എന്നാണ് ഐതിഹ്യം.നക്ഷത്രവിളക്കുകളും, പുൽക്കൂടും ഒഴിച്ച്കൂടാനാകാത്ത ഒരു ഘടകമാണ്. യേശുവിന്റെ ജനനമറിഞ്ഞ് ബത്‌ലഹേമിലേക്ക് യാത്ര തിരിച്ച ജ്ഞാനികള്‍ക്ക് വഴികാട്ടിയായ നക്ഷത്രത്തേയാണ് നക്ഷത്രവിളക്കുകള്‍ തൂക്കി അനുസ്മരിക്കുന്നത്. ബത്‌ലഹേമിലെ പുല്‍ക്കൂട്ടിലാണ് ഉണ്ണിയേശു പിറന്നത്. ഈ വിശ്വാസത്തെ പിന്‍പറ്റിയാണ് ക്രിസ്മസിന് പുല്‍ക്കൂടൊരുക്കാന്‍ തുടങ്ങിയത്.
Post Your Comments