രാജസ്ഥാൻ: കണ്ടക്ടറായിരുന്ന പതിനാറുകാരന് ഓടിച്ച ബസ് നിയന്ത്രണം വിട്ട് നദിയിലേക്ക് വീണ് 32 മരണം. ഇരുപതോളം പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ലാല്സോഥില്നിന്ന് സവായി മധോപുരിലേക്ക് അമ്പതിലേറെ യാത്രക്കാരുമായി പോയ സ്വകാര്യബസാണ് അപകടത്തില്‍പ്പെട്ടത്. ദുബി പാലത്തില്‍നിന്നാണ് ബനാസ് നദിയിലേക്ക് ബസ് മറിഞ്ഞത്.
അമിതവേഗത്തെ തുടര്‍ന്ന് മുന്‍ചക്രം പൊട്ടിത്തെറിച്ചതോടെയാണ് നിയന്ത്രണം വിട്ടത്. നദിയില്‍നിന്ന് നൂറടിയോളം ഉയരമുള്ള പാലത്തിന്റെ കൈവരി തകര്‍ത്ത് ബസ് നദിയിലേക്ക് പതിക്കുകയായിരുന്നു.
Post Your Comments