Latest NewsKeralaNews

കോളേജില്‍ എസ്.എഫ്.ഐയുടെ ഗുണ്ടായിസം : പ്രിന്‍സിപ്പലിന് ചീത്തവിളി

കാസര്‍കോഡ്: കോളേജ് ഹാളിന്റെ പൂട്ട് തകര്‍ത്ത് എസ്.എഫ്.ഐയുടെ യൂണിറ്റ് സമ്മേളനം. തടയാനെത്തിയ പ്രിന്‍സിപ്പലിന് വിദ്യാര്‍ത്ഥി നേതാക്കളുടെ അധിക്ഷേപവും ചീത്തവിളിയും. ആരോപണം വാസ്തവ വിരുദ്ധമെന്ന് എസ്.എഫ്.ഐ. കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് അധികൃതരുടെ പരാതിയില്‍ അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലെ എസി റൂമിന്റെ പൂട്ട് തകര്‍ത്താണ് എസ്.എഫ്.ഐ യൂണിറ്റ് സമ്മേളനം നടത്തിയത്. പുറത്ത് നിന്നുള്ള നേതാക്കളടക്കം പങ്കെടുത്തായിരുന്നു സമ്മേളനം. സംഭവം അറിഞ്ഞ് തടയാനെത്തിയ തന്നെ വിദ്യാര്‍ത്ഥി നേതാക്കള്‍ അധിക്ഷേപിച്ചെന്നാണ് പ്രിന്‍സിപ്പല്‍ പറയുന്നത്.

ഹാളിന് പൂട്ടില്ലായിരുന്നെന്നും പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാനുള്ള നീക്കമാണിതെന്നാണ് എസ്.എഫ്.ഐയുടെ വാദം. കോളേജ് അധികൃതരുടെ പരാതിയില്‍ അഞ്ച് പേര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. കോളേജ് ഹാളില്‍ അധിക്രമിച്ച് കയറിയതിനും, പ്രിന്‍സപ്പളിനെ അധിക്ഷേപിച്ചതിനുമാണ് കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button