ജോയ് മാത്യുവിന് മറുപടിയുമായി സനല്‍കുമാര്‍ ശശിധരന്‍ രംഗത്ത്. കസബ വിമര്‍ശനത്തില്‍ മമ്മൂട്ടിയ്ക്ക് പിന്തുണ നല്‍കിയതിനെതിരെയാണ് സനൽകുമാർ രംഗത്തെത്തിയത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സനൽ കുമാർ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.
മലയാള സിനിമയിലെ പുതിയ വിവാദങ്ങള്‍ക്ക് കാരണം മമ്മൂട്ടി നായകനായ കസബയെ നടി പാര്‍വതി വിമര്‍ശിച്ചതാണ്. ഇതേ തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ പാര്‍വതിക്കെതിരെ പലരീതിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സിനിമ രംഗത്ത് നിന്നുള്ളവരും പാര്‍വതിക്കെതിരെ പ്രതികരണം നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ മമ്മൂട്ടിയെ അനുകൂലിച്ചുകൊണ്ട് ജോയ് മാത്യു പ്രതികരണം നടത്തിയിരുന്നു. ഇതിനാണ് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ മറുപടി നല്‍കിയിരിക്കുന്നത്. ചോദ്യ രൂപേണയാണ് കുറിപ്പ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപത്തിലേക്ക്;
അല്ല, മമ്മൂട്ടി എന്ന നടനെ ആരാണ് ആക്രമിച്ചത്? വിമര്‍ശനത്തെ ആക്രമിക്കലായി മനസിലാക്കുന്നത് എന്തുതരം മനോഭാവമാണ്?
മമ്മൂക്ക എന്ന് അദ്ദേഹത്തെ ആരെങ്കിലും വിളിച്ചാല്‍ അത് താരാരാധനയാണെന്ന് വിധിയെഴുതുന്നത് എന്തൊരെടുത്തുചാട്ടമാണ്?
വിമര്‍ശിക്കണമെങ്കില്‍ എടാ പോടാ എന്നോ കുറഞ്ഞ പക്ഷം മിഷ്ടര്‍ എന്നെങ്കിലും വിളിച്ച് ദൂരെ നിര്‍ത്തണമെന്നത് എന്തുതരം സാമാന്യ നിയമം?
ഗോപിയാശാന്‍ ദുശാസനന്‍ കെട്ടിയാടുന്നപോലെയാണോ മമ്മൂട്ടിയുടെ ധീരോദാത്തനതിപ്രതാപഗുണവാന്‍ നായകന്മാര്‍ അങ്ങേയറ്റം ആണത്തത്തിന്റെ നാണമില്ലാത്ത അഴിഞ്ഞാട്ടം നടത്തുന്നത്? കണ്ണടച്ചാല്‍ ഇരുട്ടാവുമെന്നോ?
ഇരുട്ടാക്കിയാല്‍ നാട്ടുകാരെ പറ്റിക്കാമെന്നോ?
Post Your Comments