അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ഇന്ന് ഗുജറാത്തില്‍ ചേരുന്ന യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിയാതെ വന്നതിന്റെ കാരണങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. ഗുജറാത്തില്‍ കഴിഞ്ഞ 22 വര്‍ഷമായി ഭരണം നിലനിര്‍ത്തിയ ബിജെപിക്കെതിരെ ഭരണവിരുദ്ധ വികാരം ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസിന് സാധിച്ചോ എന്നായിരിക്കും പ്രധാനമായും യോഗം വിലയിരുത്തുക.
മൂന്ന് ദിവസത്തെ ഗുജറാത്ത് സന്ദര്‍ശത്തിനിടെ പുതിയ എംഎല്‍എമാരുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും വ്യത്യസ്ത യോഗങ്ങളില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും.തെരഞ്ഞെടുപ്പില്‍ സംഭവിച്ച വീഴ്ചകളും നേട്ടങ്ങളും യോഗം വിശദമായി വിലയിരുത്തും.
നിയമസഭാ തെരഞ്ഞെടുപ്പില്‍ 80 സീറ്റാണ് കോണ്‍ഗ്രസ് നേടിയത്. നോട്ടുനിരോധനം ജിഎസ്ടി തുടങ്ങി നിര്‍ണായക കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ പ്രഖ്യാപിച്ചതിന് ശേഷം രാജ്യം കണ്ട തെരഞ്ഞെടുപ്പായിരുന്നു ഗുജറാത്ത്. ശക്തമായ ഭരണവിരുദ്ധവികാരം നിലനിന്നിട്ടും അത് മുതലാക്കുന്നതില്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിജയിച്ചില്ല.
Post Your Comments