റാഞ്ചി:കാലിത്തീറ്റ കുംഭകോണക്കേസില്‍ വിധി ഇന്ന്. ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് ഉള്‍പ്പെട്ട 900 കോടി രൂപയുടെ അഴിമതി കേസിലാണ് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി ഇന്ന് വിധി പ്രസ്താവിക്കുക.
“ടുജി സ്പെക്‌ട്രം, ആദര്‍ശ് ഫ്ലാറ്റ്, കേസുകളില്‍ സംഭവിച്ചതുപോലെ തനിക്കും നീതി കിട്ടും. എനിക്ക് ജുഡീഷ്യറിയില്‍ വിശ്വാസമുണ്ട് വിധി എന്തായാലും അത് സ്വീകരിക്കും. കഴിഞ്ഞ 25 വര്‍ഷമായി തന്നെയും കുടുംബത്തെയും അധിക്ഷേപിക്കുകയാണ്. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ തന്നെ ജയിലിലടക്കാനാണ് എതിരാളികൾ ശ്രമിക്കുന്നത്” എന്നും ലാലുപ്രസാദ് യാദവ് പറഞ്ഞു.
ബിഹാര്‍ മുഖ്യമന്ത്രി ആയിരിരുന്ന ലാലുപ്രസാദ് യാദവ് 1990-97 കാലയളവില്‍ നടത്തിയ 900 കോടി രൂപയുടെ അഴിമതിയാണ് കാലിത്തീറ്റ കുംഭകോണം. ലാലുവിന് വിചാരണ കോടതി നേരത്തെ അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു.
Post Your Comments