സൗദിയില്‍ വെള്ളിത്തിര വീണ്ടും തെളിയുമ്പോൾ ഇന്ത്യന്‍ സിനിമയ്ക്കും സൗദിയിലേക്ക് എത്താനുള്ള വഴി തുറന്നിരിക്കുകയാണ്. സൗദിയില്‍ തിയെറ്റര്‍ നിര്‍മ്മിക്കുന്നതിനും നടത്തിപ്പിനുമുള്ള കരാര്‍ അമേരിക്കന്‍ കമ്പനിക്ക് നല്‍കിയിട്ടുണ്ട്. അതേസമയം സൗദിയില്‍ ആദ്യം പ്രദര്‍ശനത്തിനായി എത്തുന്ന ഇന്ത്യന്‍ സിനിമ സ്റ്റൈല്‍ മന്നന് രജനികാന്തിന്റെ ബ്രമാണ്ഡചിത്രം 2.0 ആണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
1980 ലാണ് മതപണ്ഡിതന്മാരുടെ നിര്‍ദേഷ പ്രകാരം സൗദിയില്‍ സിനിമ പ്രദര്‍ശനം നിര്‍ത്തലാക്കുന്നത്. പുതിയ ഭരണാധികാരി മുഹമ്മദ് ബിന്‍ സല്മാന് ഭരണത്തിലെത്തിയതോടെയാണ് സിനിമ പ്രദർശിപ്പിക്കാനുള്ള പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചോടെ സിനിമ പ്രദര്‍ശനം ആരംഭിക്കുമെന്നാണ് കരുതുന്നത്.
Post Your Comments