ChristmasShare of the Joy

ഇത്തവണത്തെ ക്രിസ്തുമസിനു താരമായി ഇ-കാര്‍ഡുകള്‍

ക്രിസ്തുമസ്-പുതുവത്സര ആശംസാ കാര്‍ഡുകള്‍ക്ക് പ്രചാരം കുറയുന്നു. ഇത്തവണത്തെ ക്രിസ്തുമസിനു താരമായി മാറുകയാണ് ഇ-കാര്‍ഡുകള്‍. സാധാരണ നവംബര്‍ അവസാനത്തോടെ സജീവമാകുന്ന ക്രിസ്മസ് കാര്‍ഡ് വിപണി ഡിസംബര്‍ രണ്ടാഴ്ച പിന്നിട്ടിട്ടും ഉണര്‍ന്നിട്ടില്ല. മുതിര്‍ന്നവരേക്കാളും കൂടുതലായി സ്‌കൂള്‍ കോളജ് വിദ്യാര്‍ത്ഥികളാണ് ആശംസാ കാര്‍ഡുകള്‍ തേടിയെത്തുന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു.

പ്രമുഖ കമ്പനികളുടേയും പ്രാദേശികമായി നിര്‍മിച്ചതുമായ വൈവിധ്യമാര്‍ന്ന കാര്‍ഡുകള്‍ ഇത്തവണയും ക്രിസ്തുമസ് വിപണിയില്‍ എത്തിയിട്ടുണ്ട്. അഞ്ച് രൂപയുടെ കാര്‍ഡ് മുതല്‍ 500 രൂപയ്ക്ക് മുകളിൽ വിലയുള്ള കാര്‍ഡുകള്‍ വരെ വിപണിയിലുണ്ട്. ഇപ്പോള്‍ ആഘോഷവേളകളില്‍ ഇ-കാര്‍ഡുകളുടെ തരംഗമാണ് കാണുവാന്‍ സാധിക്കുന്നത്.

നവീഫ്‌ളാഷ് പോലുള്ള ആനിമേഷന്‍ വിദ്യകള്‍കൊണ്ട് സമ്പന്നമായ ഇ-ഗ്രീറ്റിംഗ്‌സില്‍ പലതും ചെറിയൊരു സിനിമ പോലെ കാണാനാവുന്നത്ര രീതിയിലേയ്ക്ക് മാറി. മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങള്‍ക്കിടയില്‍ നിന്ന് സമ്മാനപൊതിയുമായി വന്ന് പേര് ചൊല്ലി വിളിച്ച് ആശംസകള്‍ നേര്‍ന്ന് പോകുന്ന സാന്താക്ലോസ്, മഞ്ഞിന്‍ കണങ്ങളില്‍ നിന്ന് സംഗീതം പൊഴിച്ച് ഇറങ്ങിവന്ന് ആശംസകള്‍ അറിയിക്കുന്ന മാലാഖകൂട്ടം ഇതൊക്കെയാണ് ഇ-ഗ്രീറ്റിംഗ്‌സില്‍ ഉള്ളത്.

കൂടാതെ സ്വന്തം ഫോട്ടോവെച്ച് ആനിമേഷന്‍ നടത്തി ആശംസകള്‍ അറിയിക്കുന്ന ജിഫ് ആപ്ലിക്കേഷനും ഇപ്പോഴുണ്ട്. ഹൈഡഫിനിഷന്‍ ദൃശ്യവും ത്രിഡി മികവോടെയുള്ള ശബ്ദവും ചേര്‍ത്തുള്ള ഇ-ഗ്രീറ്റിംഗ്‌സും പ്രചാരത്തിലുണ്ട്. എന്നാല്‍ കടലാസ് കാര്‍ഡിലെ ആശംസകള്‍ പോലെ ഇ-ഗ്രീറ്റിംഗ്‌സിന്റെ യാന്ത്രികതയ്ക്ക് സാധ്യമാകില്ലെന്ന് മനസ്സിലാക്കുന്ന യുവത്വം ആശംസാ കാര്‍ഡുകള്‍ തേടി എത്തുമെന്ന് കച്ചവടക്കാര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button