Latest NewsKeralaNews

ഡ്രോണുകള്‍ക്കും ആകാശവിളക്കുകള്‍ക്കും നിരോധനം

തിരുവനന്തപുരം•തിരുവനന്തപുരം വിമാനത്താവളത്തിന്റെ രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണുകളും ആകാശവിളക്കുകളും ഉപയോഗിക്കുന്നതിനും പറത്തുന്നതിനും ഡിസംബര്‍ 22 മുതല്‍ രണ്ടുമാസത്തേക്ക് ജില്ലാ കളക്ടര്‍ നിരോധനം ഏര്‍പ്പെടുത്തി.

സാമൂഹ്യവിരുദ്ധരും തീവ്രവാദികളും ഇത്തരം സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ഇത് ജനജീവിതത്തിന് ഭീഷണിയായേക്കുമെന്ന പശ്ചാത്തലത്തിലാണ് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കളക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയത്.

വ്യോമഗതാഗത സംവിധാനത്തിനും പൊതുജനങ്ങള്‍ക്കും ഒരു പോലെ സുരക്ഷാ ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തില്‍ വിമാനത്താവളത്തിന് രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണുകള്‍ക്കും ആകാശവിളക്കുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമാണ് തീരുമാനം. ഇത് സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാനപനത്തിന് വിധേയമായി നിരോധനം നീട്ടിയേക്കുമെന്നും കളക്ടര്‍ അറിയിച്ചു.

നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ ഐ.പി.സി സെക്ഷന്‍ 188 പ്രകാരം ശിക്ഷണ നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button