റിയാദ്: 6 ബില്യണ്‍ ഡോളര്‍ പിഴ അടച്ചാല്‍ ജയിലില്‍ കഴിയുന്ന സൗദി രാജകുമാരന്മാരില് ഒരാള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ട്. മിഡില്‍ ഈസ്റ്റിലെ ഏറ്റവും സമ്പന്നനായ പ്രിന് അല്‍ വാലിദിന്റെ ആസ്തി 18.7 ബില്യണ്‍ ഡോളറാണ്. ഇത്രയും തുകയ്ക്ക് തുല്യമായി അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കിങ്ഡം ഹോളിഡെ കമ്പനിയുടെ ഒരു ഭാഗം സൗദി സര്‍ക്കാറിന് നല്‍കുന്നതിനെക്കുറിച്ച് ചര്‍ച്ച നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞമാസമാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് അഴിമതി തുടച്ചുമാറ്റാനെന്ന അവകാശവാദത്തോടെ ഒരു ഡസനോളം സൗദി രാജകുമാരന്മാരെ പിടികൂടി തടവിലാക്കിയത്. കൈക്കൂലി, പിടിച്ചുപറി, പണംതട്ടിപ്പ് തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് അല്‍ വലീദിനെ അറസ്റ്റു ചെയ്തത്. അതേസമയം അദ്ദേഹത്തിനെതിരെ ഔദ്യോഗികമായി ആരോപണങ്ങള്‍ ഒന്നും തന്നെയില്ലയെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന് പറയുന്നത്. അറസ്റ്റിലായവരില്‍ വലിയൊരു വിഭാഗം ഇതിനകം തന്നെ ഒത്തുതീര്‍പ്പിലൂടെ പുറത്തിറങ്ങിയെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
സൗദി രാജകുമാരനും ലോകത്തിലെ ഏറ്റവും സമ്പന്നരായവരില്‍ ഒരാളുമായ വലീദ് ബിന്‍ തലാലിനു മുമ്പാകെയാണ് ഇത്തരമൊരു നിബന്ധന വെച്ചിരിക്കുന്നതെന്ന് വാള് സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ‘കൃത്യമായ അന്വേഷണം നടക്കണമെന്നാണ് അദ്ദേഹം പറയുന്നത്. മുഹമ്മദ് ബിന്‍ സല്മാന് അല്‍ വലീദ് കഠിനകാലം സമ്മാനിക്കുമെന്നാണ് കരുതുന്നത്.’ എന്നാണ് അല്‍ വലീദുമായി അടുത്ത ബന്ധമുള്ള രാജകുമാരനെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.
Post Your Comments