ന്യൂഡല്‍ഹി•ലോക് നീതി- -സി.എസ്.ഡി.എസ്. സര്‍വേയ്ക്ക് പിന്നാലെ ഗുജറാത്തില്‍ ബി.ജെ.പിയ്ക്ക് അനസയാസ വിജയം പ്രവചിച്ച് ഇന്ത്യ ടി.വി-വി.എം.ആര്‍ സര്‍വേ. ആകെ 182 സീറ്റുകളില്‍ ബി.ജെ.പി.ക്ക് 106-116 സീറ്റുകളും കോണ്‍ഗ്രസിന് 63-73 സീറ്റുകകളും ലഭിക്കുമെന്ന് സര്‍വേ പറയുന്നു. മറ്റുള്ളവര്‍ക്ക് 2 മുതല്‍ 4 വരെ സീറ്റുകളും ലഭിക്കും.
ദക്ഷിണ ഗുജറാത്ത് (35 സീറ്റുകള്‍)
ദക്ഷിണ ഗുജറാത്തില്‍ ബി.ജെ.പിയ്ക്ക് 23 മുതല്‍ 27 സീറ്റുകള്‍ വരെ ലഭിക്കും. കോണ്‍ഗ്രസിന് ഈ മേഖലയിലെ മൊത്തം 35 സീറ്റുകളില്‍ 6 മുതല്‍ 10 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് സര്‍വേ പറയുന്നു. മറ്റുള്ളവര്‍ക്ക് 1 മുതല്‍ 3 വരെ സീറ്റുകള്‍ ലഭിച്ചേക്കാം. വോട്ട് വിഹിതം : ബി.ജെ.പി 46%, കോണ്‍ഗ്രസ് 39%, മറ്റുള്ളവര്‍ 15%.
മധ്യഗുജറാത്ത് (40 സീറ്റുകള്‍)
മധ്യ ഗുജറാത്തില്‍ 40 സീറ്റുകളില്‍ 23-27 സീറ്റുകള്‍ ബി.ജെ.പി നേടും. കോണ്‍ഗ്രസിന് 13-17 സീറ്റുകള്‍ വരെ ലഭിക്കും. ബി.ജെ.പിയുടെ വോട്ട് വിഹിതം ഇവിടെ 46% ആണ് സര്‍വേ പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് 40% ഉം മറ്റുള്ളവര്‍ക്ക് 14% ഉം വോട്ടുകള്‍ ലഭിക്കും.
സൗരാഷ്ട്ര (54 സീറ്റുകള്‍)
ബി.ജെ.പിയ്ക്ക് 27-31 സീറ്റുകള്‍ ലഭിക്കും. കോണ്‍ഗ്രസിന് 23-27 സീറ്റുകള്‍ വരെ ലഭിക്കും. ബി.ജെ.പിയ്ക്ക് ഇവിടെ 44% ശതമാനം വോട്ടുകള്‍ ലഭിക്കും. കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം 41% ആയിരിക്കും. മറ്റുള്ളവര്‍ക്ക് 15% വോട്ടുകളും ലഭിക്കും.
2012 ലെ വോട്ട് വിഹിതം: ബി.ജെ.പി-45%, കോണ്‍ഗ്രസ്-37%, മറ്റുള്ളവര്‍-18%
ഉത്തര ഗുജറാത്ത് (53 സീറ്റുകള്‍)
ഉത്തര ഗുജറാത്തില്‍ ബി.ജെ.പിയ്ക്ക് 30-34 സീറ്റുകള്‍ ലഭിക്കും. കോണ്‍ഗ്രസിന് 18-22 സീറ്റുകളും മറ്റുള്ളവര്‍ക്ക് 0-2 സീറ്റുകള്‍ വരെ ലഭിക്കുമെന്നും സര്‍വേ പറയുന്നു.
ഇവിടെ ബി.ജെ.പിയുടെ വോട്ട് വിഹിതം 2012 ലേതില്‍ നിന്നും 5% കുറഞ്ഞ് 45% ആകും, 2012 ല്‍ ബി.ജെ.പിയുടെ വോട്ട് വിഹിതം 50% ആയിരുന്നു. കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം 42% ആകും. 2012 ല്‍ 40% ആയിരുന്നു.
ജാതി സമവാക്യങ്ങള്‍
പട്ടിക ജാതി : 43% പേര്‍ ബി.ജെ.പിയേയും 45% പേര്‍ കോണ്‍ഗ്രസിനെയും 12% പേര്‍ മറ്റുള്ളവരെയും പിന്തുണയ്ക്കുന്നു.
പട്ടിക വര്‍ഗം: 47% പേര്‍ ബി.ജെ.പിയേയും 39% പേര്‍ കോണ്‍ഗ്രസിനെയും 14% പേര്‍ മറ്റുള്ളവരെയും പിന്തുണയ്ക്കുന്നു.
സവര്‍ണ ജാതികള്‍: 51% പേര്‍ ബി.ജെ.പിയേയും 31% പേര്‍ കോണ്‍ഗ്രസിനെയും 18% പേര്‍ മറ്റുള്ളവരെയും പിന്തുണയ്ക്കുന്നു.
മുസ്ലിം: 19 % പേര്‍ ബി.ജെ.പിയേയും 62% പേര്‍ കോണ്‍ഗ്രസിനെയും 19% പേര്‍ മറ്റുള്ളവരെയും പിന്തുണയ്ക്കുന്നു.
ജനം ആഗ്രഹിക്കുന്ന മുഖ്യമന്ത്രി
വിജയ് രൂപാണി മുഖ്യമന്ത്രിയാകണമെന്ന് 36% ഗുജറാത്തികള്‍ ആഗ്രഹിക്കുന്നു. 16% പേര്‍ ശക്തി സിംഗ് സോളങ്കിയെയും, 7% പേര്‍ ഭരത് സിംഗ് സോളങ്കിയെയും 7% പേര്‍ ആനന്ദിബെന്‍ പട്ടേലിനേയും 7% പേര്‍ നിതിന്‍ പട്ടേലിനേയും 5% പേര്‍ ശങ്കര്‍ സിംഗ് വഗേലയെയും 2% പേര്‍ അര്‍ജുന്‍ മോധ്വാഡിയയെയും 13% ശതമാനം പേര്‍ മറ്റുള്ളവരെയും പിന്തുണയ്ക്കുന്നു.
Post Your Comments