Latest NewsKeralaNews

എ.ബി.വി.പി-ഡി.വൈ.എഫ്.ഐ സംഘര്‍ഷം: പ്രവര്‍ത്തകര്‍ക്ക് പരിക്ക്

കോട്ടയം•ഏറ്റുമാനൂരപ്പന്‍ കോളേജില്‍ ക്രിസ്മസ് ആഘോഷത്തിനിടെ എ.ബി.വി.പി- ഡി.വൈ.എഫ്.ഐ സംഘര്‍ഷം. കോളജിലെ ക്രിസ്മസ് ആഘോഷം അലങ്കോലപ്പെടുത്താൻ ഐടിഐ വിദ്യാർഥികൾ ശ്രമിച്ചതാണു സംഘർഷത്തിനു കാരണമെന്നു വിദ്യാർഥികൾ പറയുന്നു. സംഘര്‍ഷത്തില്‍ ഒരു എ.ബി.വി.പി പ്രവര്‍ത്തകനും മൂന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.

എ.ബി.വി.പി പ്രവര്‍ത്തകനായ അഖില്‍ രാജ് (19), എസ്എഫ്ഐ പ്രവർത്തകരായ സുബിൻ (21), പ്രവീൺ (19), വിൽഫ്രഡ് (19), എന്നിവവര്‍ക്കാണ് പരിക്കേറ്റത്. അഖിലിനെ പാലാ ജനറല്‍ ആശുപത്രിയിലും മറ്റുള്ളവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പാലാ റോ‍‍ഡ് മങ്കര കലുങ്ക് ഭാഗത്തെ കൊടിമരവും പതാകയും എബിവിപി നശിപ്പിച്ചതാണു സംഘർഷത്തിനു തുടക്കം.മുപ്പതിലേറെ സിപിഎം, ഡിവൈഎഫ്ഐ സംഘം മഹാദേവക്ഷേത്രത്തോടു ചേർന്ന ആർഎസ്എസ് കാര്യാലയം തല്ലിത്തകർത്തു. ആറു ബൈക്കുകൾക്കും കേടുവരുത്തി. എ.ബി.വി.പി കാര്യാലയത്തിനു മുന്നിൽ പൊലീസ് തമ്പടിച്ചിരിക്കുകയാണ്. ഇവിടെ നിന്നും കമ്പിവട‌ി ഉൾപ്പെടെ ആയുധങ്ങൾ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചു ബി.ജെ.പി പ്രവർത്തകർ ഏറ്റുമാനൂർ സി.ഐ ഓഫിസ് ഉപരോധിച്ചു.ജില്ലാ പ്രസിഡന്റ് എൻ.ഹരി ഉദ്ഘാടനം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button