ഇരിട്ടി: തോട്ട ദേഹത്ത് കെട്ടിവച്ചു സ്ഫോടനം നടത്തി യുവാവ് ജീവനൊടുക്കി. വീടിന്റെ മുന്‍ഭാഗത്ത് വാരാന്തയോടു ചേര്‍ന്ന ഭാഗത്തുവച്ചായിരുന്നു സ്ഫോടനം നടത്തിയത്. ശരീരഭാഗങ്ങളും രക്തവും വീടിന്റെ മേല്‍ക്കൂരവരെ ചിതറിയനിലയിലായിരുന്നു. കോണ്‍ക്രീറ്റ് വീടിന്റെ മുന്‍ഭാഗം ഭാഗികമായി തകരുകയും ചെയ്തു. കരിങ്കല്‍ പൊട്ടിക്കുന്ന തൊഴിലാളിയാണ് റോണിസ്. സ്ഫോടനത്തിന്റെ തീവ്രതയിൽ റോണിസിന്റെ മൃതദേഹം ചിന്നിച്ചിതറി.
അങ്ങാടിക്കടവ് ഡോണ്‍ബോസ്കോ കോളജിനു സമീപത്തെ പടിഞ്ഞാറെപീടികയില്‍ റോണിസ് (36) ആണ് മരിച്ചത്. വൈകുന്നേരം മൂന്നോടെയായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്ന ഭാര്യയെയും രണ്ടു മക്കളെയും രാവിലെതന്നെ സഹോദരിയുടെ വീട്ടിലേക്ക് പറഞ്ഞുവിട്ടിരുന്നു. കൂടെയുണ്ടായിരുന്ന റോണിയുടെ മാതാപിതാക്കളെ സമീപത്ത് നിര്‍മാണത്തിലിരിക്കുന്ന വീട്ടിലേക്കും പറഞ്ഞുവിട്ടതിനുശേഷമാണ് സ്ഫോടനം നടത്തിയത്.
Post Your Comments