KeralaLatest NewsNews

കേന്ദ്രമന്ത്രിക്ക് വാഹനാപകടത്തിൽ പരിക്ക്

മുംബൈ: കേന്ദ്രമന്ത്രി ആനന്ദ് ഗീഥെക്ക് വാഹനാപകടത്തിൽ പരിക്കേറ്റു. മഹാരാഷ്ട്രയിൽ ഖോപോലിയിൽ നിന്നും പാലിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം ഉണ്ടായത്. മന്ത്രിയുടെ പരിക്ക് ഗുരുതരമല്ല. മഹാരാഷ്ട്രയിലെ റായ്ഗെഡിൽ നിന്നുള്ള ലോക്സഭാംഗമായ ഗീഥെ കേന്ദ്രമന്ത്രിസഭയിലെ ശിവസേനയുടെ മന്ത്രിയാണ്. അപകടത്തിൽ മറ്റാർക്കും പരിക്കേറ്റിട്ടില്ല.

മന്ത്രി സഞ്ചരിച്ച കാറിൽ പൈലറ്റ് വാഹനം ഇടിക്കുകയായിരുന്നു. മന്ത്രിയുടെ കാറിലിടിച്ച ശേഷം ഒപ്പമുണ്ടായിരുന്ന മറ്റൊരു പൈലറ്റ് വാഹനത്തിലും അപകടമുണ്ടാക്കിയ കാറിടിച്ചു. എതിരേ വന്ന ബൈക്കിലിടിക്കാതിരിക്കാൻ പൈലറ്റ് വാഹനം പെട്ടന്ന് ബ്രേക്കിട്ടപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിനിടയാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button