കൊച്ചി: പോലീസിനെതിരെ പരാതി നല്‍കിയ മാധ്യമപ്രവര്‍ത്തകനെ സദാചാരലംഘനം ആരോപിച്ച് പോലീസ് അറസ്റ്റു ചെയ്തു. മാധ്യമപ്രവര്‍ത്തകനായ പ്രതീഷ് രമയെയാണ് പോലീസ് വ്യാഴാഴ്ച രാത്രി പ്രതീഷ് താമസിക്കുന്ന വീട്ടിലെത്തി അറസ്റ്റു ചെയ്തത്.
എറണാകുളം നോര്‍ത്ത് കലൂരിലാണ് പ്രതീഷ് താമസിച്ചു വന്നിരുന്നത്. ആ വീട്ടിലെത്തിയാണ് പ്രതീഷിനെ പോലീസ് അറസ്റ്റു ചെയ്തത്. സദാചാര ലംഘനം ആരോപിച്ച് ഒരു വിഭാഗം പ്രദേശവാസികള്‍ നല്‍കിയ പരാതിയിലാണ് പ്രതീഷിനെ അറസ്റ്റു ചെയ്തതെന്ന് പോലീസ് പറയുന്നു. അറസ്റ്റു ചെയ്ത പ്രതീഷിനെ രാവിലെ ജാമ്യത്തില്‍ വിട്ടു.
അതേസമയം, സംഭവം നടക്കുന്ന സ്ഥലത്ത് ഉണ്ടായിരുന്ന കൗണ്‍സിലറെ തല്ലിയെന്നാരോപിച്ച് പോലീസ് പ്രതീഷിനെ മര്‍ദ്ദിച്ചുവെന്നും സുഹൃത്തുക്കള്‍ പറയുന്നു. എന്നാല്‍ മര്‍ദ്ദിച്ചു വെന്നാരോപിച്ച കൗണ്‍സിലര്‍ ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ല. പ്രതീഷ് കഞ്ചാവ് ഉപയോഗിച്ചുവെന്ന് പോലീസ് ആരോപണം ഉയര്‍ത്തിയെങ്കിലും വൈദ്യ പരിശോധനയില്‍ പോലീസിന്റെ വാദം പൊളിയുകയും ചെയ്തു. ഈ മാസം ആദ്യം എറണാകുളം നോര്‍ത്ത് പോലീസില്‍ നിന്ന് പ്രതീഷിനും സുഹൃത്തിനും നേരെ പോലീസിന്റെ സദാചാര പോലീസിങ് നേരിടേണ്ടി വന്നിരുന്നു. ഇതേ തുടര്‍ന്ന് പോലീസിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
Post Your Comments