തിരുവനന്തപുരം: നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം സര്‍ക്കാര്‍ ഭേദഗതി ചെയ്യുന്നു.നെല്‍വയല്‍ നികത്തിയാല്‍ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കാം. നിയമ ഭേദഗതി അടുത്ത മന്ത്രിസഭായോഗം പരിഗണിക്കും.
നെല്‍വയല്‍ നികത്തുന്നത് ജാമ്യമില്ലാ കുറ്റമാക്കുന്നതിന് പുറമെ കൃഷി ചെയ്യാതെ വെറുതെയിട്ടിരിക്കുന്ന തരിശ് ഭൂമി ഏറ്റെടുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കുന്ന വകുപ്പുകളും പുതിയ ഭേദഗതിയില്‍ ഉള്‍പ്പെടുത്തും. ഇതനുസരിച്ച് ഉടമയുടെ അനുമതിയില്ലാതെ തന്നെ പഞ്ചായത്തുകള്‍ക്ക് തരിശ് ഭൂമി ഏറ്റെടുത്ത് ഇവിടെ കൃഷിയിറക്കാം. ഒരു നിശ്ചിത തുക പാട്ടയിനത്തില്‍ ഉടമയ്ക്ക് കൊടുത്താല്‍ മതി. 2008ന് മുന്‍പ് നികത്തിയ നെല്‍വയല്‍ ക്രമപ്പെടുത്തുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തും.
ഇത് സംബന്ധിച്ച വ്യവസ്ഥകളില്‍ മാറ്റം വരുത്തും. ഇത്തരം ഭൂമിയില്‍ വീട് വയ്ക്കുന്നതിനുള്ള തടസങ്ങള്‍ നീക്കും.ഇത് കൂടാതെ മന്ത്രിസഭയുടെ അനുമതിയോടെ മാത്രമേ വ്യാവസായിക ആവശ്യങ്ങള്‍ക്കായി നെല്‍വയല്‍ വന്‍ തോതില്‍ നികത്താവൂ എന്നും കരട് നിയമഭേദഗതിയില്‍ പറയുന്നു.
Post Your Comments