കൊല്‍ക്കത്ത•സ്വാതന്ത്ര്യ സമര സേനാനികളുടേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അപകീര്‍ത്തികരവും അശ്ലീലവുമായ കാര്‍ട്ടൂണുകളും മെമെകളും നിര്‍മ്മിച്ച് പ്രചരിപ്പിച്ച ഫേസ്ബുക്ക് പേജ് അഡ്മിനെ കൊല്‍ക്കത്ത പോലീസ് അറസ്റ്റ് ചെയ്തു.
‘സ്പെസിഫൈഡ് തര്കത’ എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിനാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു. സ്വാമി വിവേകാനന്ദന്, നേതാജി സുഭാഷ് ചന്ദ്ര ബോസ്, രവീന്ദ്രനാഥ ടാഗോര്‍ തുടങ്ങി നിരവധി വ്യക്തിത്വങ്ങളെക്കുറിച്ച് അപകീര്‍ത്തികരവും ആഭാസവുമായ പോസ്റ്റുകള്‍ ഇയാള്‍ ഇട്ടിരുന്നു.
ഫേസ്ബുക്ക് പേജിന്റെ അഡ്മിനായ മണിമെയ് ഐച്ച് എന്നയാളെ ബംഗാളിലെ മിഡ്നാപൂര്‍ ജില്ലയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. സൗത്ത് കൊല്‍ക്കത്ത കോളേജിലെ മൂന്നംവര്ഷ ഫിസിക്സ് ബിരുദ വിദ്യാര്‍ത്ഥിയാണ് ഇയാളെന്നും പോലീസ് വെളിപ്പെടുത്തി.
നേതാജി, ടാഗോര്‍,സ്വാമിജി തുടങ്ങി നിരവധി പ്രമുഖരുടെ അശ്ലീല മെമെകള്‍ ഇയാള്‍ ഉണ്ടാക്കിയതായി പോലീസ് പറഞ്ഞു. തമാശയും അഹങ്കാരവും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഈ പേജ് എല്ലാ പരിധികളും ലംഘിച്ചിരുന്നതായും ഒരു പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
രണ്ട് വര്‍ഷം മുന്‍പാണ് പേജ് ഉണ്ടാക്കിയത്. ആദ്യ കാലങ്ങളില്‍ നടീനടന്മാരുടെ ചിത്രങ്ങള്‍ വച്ചുണ്ടാക്കിയ തമാശ ട്രോളുകളാണ് പ്രസിദ്ധീകരിച്ചിരുന്നത്. പിന്നീട് പതുക്കളെ അശ്ലീല ഉള്ളടക്കത്തിലേക്ക് മാറുകയായിരുന്നു.
പേജിനെതിരെ നിരവധി പരാതികള്‍ ലഭിച്ചിരുന്നുവെങ്കിലും വലിയ സാങ്കേതിക ജ്ഞാനമുള്ള ഇയാളെ കണ്ടെത്തുക പോലീസിന് അസാധ്യമായിരുന്നു. പിന്നീട് കൊല്‍ക്കത്ത പോലീസിന്റെ സൈബര്‍ വിഭാഗം നടത്തിയ നിരവധി ശ്രമങ്ങള്‍ക്കൊടുവിലാണ് പ്രതി പോലീസ് വലയിലായത്.
Post Your Comments