Latest NewsIndiaNews

ഓഖി ചുഴലിക്കാറ്റ് : പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച പറ്റിയെന്ന് കെ.സി വേണുഗോപാല്‍

 

ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നല്‍കുന്നതിലും പുനരധിവാസ പ്രവര്‍ത്തനങ്ങളിലും വീഴ്ച പറ്റിയെന്ന് കെ.സി വേണുഗോപാല്‍ ലോക്‌സഭയില്‍. ഓഖി ദുരന്തം സംബന്ധിച്ച് ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു. സമഗ്ര പുനഃരധിവാസ പാക്കേജ് സമയബന്ധിതമായി പ്രഖ്യാപിക്കണമെന്നും കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടു.

മുന്നറിയിപ്പ് ലഭിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിത്തമില്ലാതെയാണ് പ്രശ്‌നം കൈകാര്യം ചെയ്തതെന്ന് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി റിച്ചാര്‍ഡ് ഹേ കുറ്റപ്പെടുത്തി. സംസ്ഥാന തീരദേശ പൊലീസ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ വീഴ്ച്ചവരുത്തിയെന്ന് റിച്ചാര്‍ഡ് ഹേ പറഞ്ഞു. ഇതോടെ ഇടത് എംപിമാര്‍ എഴുന്നേറ്റുനിന്ന് പ്രതിഷേധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button