
ഗുജറാത്തിൽ മുഖ്യമന്ത്രിയെ ഇന്ന് തീരുമാനിച്ചേക്കും. ഗാന്ധിനഗറില്‍ ചേരുന്ന ബിജെപി നിയമസഭാകക്ഷി യോഗത്തില്‍ കേന്ദ്ര നിരീക്ഷകരായി കേന്ദ്ര മന്ത്രി അരുണ്‍ ജയ്റ്റ്‌ലി, ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ എന്നിവര്‍ പങ്കെടുക്കും. വിജയ് രൂപാണി മുഖ്യമന്ത്രിയായും നിധിന്‍ പട്ടേല്‍ ഉപമുഖ്യമന്ത്രിയായും 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ തുടരുമെന്നാണ് സൂചന.
കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനി, പുരുഷോത്തം റൂപാല, മന്‍സുഖ് മണ്ഡാവ്യ, കര്‍ണാടക ഗവര്‍ണര്‍ വജു ഭായ് വാല എന്നിവരെ മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കുന്നതായി സൂചനകളുണ്ട്. തിരഞ്ഞെടുപ്പില്‍ അഞ്ച് മന്ത്രിമാര്‍ പരാജയപ്പെട്ടതോടെ, അടുത്ത മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ കൂടുതലുണ്ടാകും.
Post Your Comments