അഡൂര്‍: അഡൂരില്‍ വീണ്ടും ബി.ജെ.പി- സി.പി.എം സംഘര്‍ഷം. അക്രമത്തില്‍ മൂന്നു സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 9.30 മണിയോടെയാണ് തലപ്പച്ചേരിയില്‍ ഇരുവിഭാഗം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. അഡൂരിലെ പ്രവീണ്‍ (28), അനുഷ് (19), ബി.ജെ.പി പ്രവര്‍ത്തകനായ ചന്ദ്രശേഖരന് (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ചന്ദ്രശേഖരനെ കര്‍ണാടക പുത്തൂര്‍ ആശുപത്രിയിലും മറ്റു രണ്ട് പേരെ ചെങ്കള ഇ.കെ നായനാര്‍ സഹകരണാശുപത്രിയിലും പ്രവേശിപ്പിച്ചു. നേരത്തെയുണ്ടായ സംഘട്ടനത്തില്‍ ഏഴ് സി പി എം പ്രവര്‍ത്തകര്‍ക്കും രണ്ട് ബി ജെ പി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു.
Post Your Comments