അഗര്‍ത്തല•തൃപുരയില്‍ ഒരു കോണ്‍ഗ്രസ് എം.എഎല്‍.എ കൂടി ബി.ജെ.പിയില്‍ ചേര്‍ന്ന്. കോണ്‍ഗ്രസ് എം.എ.എയായ രത്തന്‍ ലാല്‍ നാഥ് ആണ് വെള്ളിയാഴ്ച ബി.ജെ.പിയില്‍ ചേര്‍ന്നത്. ഇദ്ദേഹത്തോടൊപ്പം നിരവധി നേതാക്കളും പ്രവര്‍ത്തകരും ബി.ജെ.പിയില്‍ ചേര്‍ന്നിട്ടുണ്ട്. ഇതോടെ തൃപുര നിയമസഭയിലെ കോണ്‍ഗ്രസ് അംഗബലം 10 ല്‍ നിന്ന് വെറും 2 ആയി കുറഞ്ഞു.
അഞ്ച് തവണ കോണ്‍ഗ്രസ് എം.എല്‍.എയായിട്ടുള്ള നാഥ് കുറച്ചുമാസങ്ങളായി ബി.ജെ.പിയുമായി ചങ്ങാത്തിലായിരുന്നു. മുന്‍ പ്രതിപക്ഷ നേതാവു കൂടിയായ നാഥ്, ബി.ജെ.പി ജനറല്‍സെക്രട്ടറി രാം മാധവ്, ആസാം മന്ത്രിമാരനായ ഹിമാന്ത ബിശ്വ ശര്‍മ, പരിമള്‍ ശുക്ല ബൈദ്യ, തൃപുര ബി.ജെ.പി പ്രസിഡന്റ് ബിപ്ലബ് കുമാര്‍ ദേബ് തുടങ്ങി നിരവധി ബി.ജെ.പി നേതാക്കളുടെ സാന്നിധ്യത്തിലാണ് ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.
ആഗസ്റ്റില്‍ 7 ന്, സുദീപ് റോയ് ബര്‍മന്റെ നേതൃത്വത്തില്‍ 6 തൃണമൂല്‍ കോണ്‍ഗ്രസ് എം.എ.എ മാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.
കഴിഞ്ഞവര്‍ഷം ജൂണില്‍ കോണ്‍ഗ്രസ് വിട്ടാണ് ഇവര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പശ്ചിമ ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികളുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയത്തില്‍ പ്രതിഷേധിച്ചാണ് ഇവര്‍ പാര്‍ട്ടി വിട്ടത്. ഇവര്‍ പിന്നീട് ബി.ജെ.പിയില്‍ എത്തുകയായിരുന്നു.
ഡിസംബര്‍ 8 ന് ആറു പേരെയും തൃപുര അസംബ്ലിയില്‍ ബി.ജെ.പി അംഗങ്ങളായി സ്പീക്കര്‍ ചന്ദ്ര ദേബ്നാഥ് അംഗീകരിച്ചിരുന്നു.
മറ്റൊരു കോണ്‍ഗ്രസ് എം.എഎല്‍.എയായിരുന്ന ജിതേന്ദ്ര സര്‍ക്കാര്‍ ഈ വര്‍ഷമാദ്യം എം.എല്‍.എ സ്ഥാനം രാജിവച്ച് സി.പി.ഐ.എമ്മില്‍ ചേര്‍ന്നിരുന്നു. ഇയാളും അടുത്തിടെ ബി.ജെ.പിയില്‍ ചേര്‍ന്നു.
60 അംഗ സഭയില്‍ സി.പി.എമ്മിന് 51 ഉം കോണ്‍ഗ്രസിന് 2 ഉം അംഗളാണ് ഉള്ളത്.
Post Your Comments