KeralaLatest NewsNews

വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ്; സുരേഷ് ഗോപിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും

 

തിരുവനന്തപുരം: സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. പുതുച്ചേരിയില്‍ ആഡംബര കാര്‍ റജിസ്റ്റര്‍ ചെയ്‌തെന്ന കേസിലാണ് നടനും എംപിയുമായ സുരേഷ് ഗോപിയെ ക്രൈം ബ്രാഞ്ച് ഇന്നു ചോദ്യം ചെയ്യും. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ, മൂന്നാഴ്ചത്തേക്ക് സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇന്ന് 10.15ന് അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ സുരേഷ് ഗോപി ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കണം. കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമെങ്കില്‍ ക്രിമിനല്‍ നടപടിച്ചട്ടത്തിലെ വ്യവസ്ഥപ്രകാരം നോട്ടിസ് നല്‍കി വിളിച്ചുവരുത്താമെന്നും കോടതി വ്യക്തമാക്കി.

സുരേഷ് ഗോപി നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതിയുടെ ക്രിസ്മസ് അവധിക്കുശേഷം വീണ്ടും പരിഗണിക്കും. കേന്ദ്ര, സംസ്ഥാന മോട്ടോര്‍ വാഹനച്ചട്ടങ്ങള്‍ ഹര്‍ജിക്കാരന്‍ ലംഘിച്ചതായി പ്രോസിക്യൂഷന്‍ ആരോപിച്ചു. പുതുച്ചേരിയില്‍ താമസിക്കുന്നതായി വ്യാജരേഖയുണ്ടാക്കി. നോട്ടറിയുടെ വ്യാജ ഒപ്പിട്ട രേഖ വിശദമായി പരിശോധിക്കണം. പ്രദേശത്ത് അന്വേഷിച്ചപ്പോള്‍ ആറു മാസമായി അവിടെ താമസമില്ലെന്നാണ് അറിഞ്ഞതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ ഗുരുതരമാണെന്നു കോടതി വാക്കാല്‍ നിരീക്ഷിച്ചു.

അതേസമയം, നടന്‍ ഫഹദ് ഫാസിലിനും നടി അമലാ പോളിനും ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാണ് നോട്ടിസ് നല്‍കിയെങ്കിലും ഇരുവരും ഹാജരായിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button