
ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കു മുന്നോടിയായി ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് മുന്നറിയിപ്പുമായി സൗത്ത് ആഫ്രിക്കയുടെ മുന്‍ നായകന്‍ ഗ്രേയം സ്മിത്ത്. ഇന്ത്യയുമായി അവസാനം നടന്ന പരമ്പരയിലേറ്റ തോല്‍വിക്ക് പകരം ചോദിക്കാനാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുകയെന്ന് അദ്ദേഹം പറഞ്ഞു. സൗത്ത് ആഫ്രിക്കയുടെ കരുത്തുറ്റ ബൗളിങ് നിര, വരുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയെ കശക്കിയെറിയാന്‍ കെല്‍പ്പുള്ളതാണെന്നും സ്മിത്ത് വ്യക്തമാക്കി.
മൂന്ന് പേസര്‍മാരും ഒരു സ്പിന്നറുമായിട്ടാവും ദക്ഷിണാഫ്രിക്ക വരുന്നത്. ഇന്ത്യയുടെ ലോകോത്തര ബാറ്റിങ് നിരയെ പ്രതിരോധത്തിലാക്കാന്‍ കഴിയുന്ന മികച്ച ബോളിങ് നിരയുമായാവും ദക്ഷിണാഫ്രിക്ക കളത്തിലിറങ്ങുക. ഇത് കളിയെ കൂടുതല്‍ ആവേശത്തിലാക്കുമെന്ന് സ്മിത്ത് പറയുന്നു.
Post Your Comments